തിരുവനന്തപുരം: മാര്‍ച്ചില്‍ നടത്തുന്ന ഒന്നും രണ്ടും വര്‍ഷം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി തിയറി പരീക്ഷകളുടേയും രണ്ടാം വര്‍ഷ ഷോര്‍ട്ട്ഹാന്റ് പ്രായോഗിക പരീക്ഷയുടെയും തീയതികള്‍ പുനഃക്രമീകരിച്ചു. പരിഷ്കരിച്ച പരീക്ഷാ ടൈംടേബിള്‍ ചുവടെ. മാര്‍ച്ച് നാല് – രണ്ടാം വര്‍ഷ ഇംഗ്ളീഷ്, മാര്‍ച്ച് അഞ്ച് – – ഒന്നാം വര്‍ഷ ജനറല്‍ ഫൌണ്ടേഷന്‍ കോഴ്സ്, മാര്‍ച്ച് ആറ് – ഒന്നാം വര്‍ഷ ഇംഗ്ളീഷ്, മാര്‍ച്ച് ഏഴ് – രണ്ടാം വര്‍ഷ ജനറല്‍ ഫൌണ്ടേഷന്‍ കോഴ്സ്, മാര്‍ച്ച് 11 – ഒന്നാം വര്‍ഷം ഫിസിക്സും രണ്ടാം വര്‍ഷം ബിസിനസ് സ്റഡീസും, മാര്‍ച്ച് 12 – രണ്ടാം വര്‍ഷ ഫിസിക്സ്, മാര്‍ച്ച് 13 ഒന്നാം വര്‍ഷം കെമിസ്ട്രി, മാര്‍ച്ച് 14 ഒന്നാം വര്‍ഷ ഇക്കണോമിക്സ്/മാനേജ്മെന്റും രണ്ടാം വര്‍ഷ കെമിസ്ട്രിയും, മാര്‍ച്ച് 16 – ഒന്നാം വര്‍ഷ ഹിസ്ററിയും രണ്ടാം വര്‍ഷ ഹിസ്ററിയും, മാര്‍ച്ച് 18 – ഒന്നാം വര്‍ഷ അക്കൌണ്ടന്‍സി/ജിയോഗ്രഫിയും രണ്ടാം വര്‍ഷ മാത്തമാറ്റിക്സും, മാര്‍ച്ച് 19 – ഒന്നാം വര്‍ഷ ബയോളജിയും രണ്ടാം വര്‍ഷ അക്കൌണ്ടന്‍സി/ജിയോഗ്രഫിയും, മാര്‍ച്ച് 20 ഒന്നാം വര്‍ഷ ബിസിനസ് സ്റഡീസും രണ്ടാം വര്‍ഷ ബയോളജിയും, മാര്‍ച്ച് 21 ഒന്നാം വര്‍ഷ മാത്തമാറ്റിക്സും രണ്ടാം വര്‍ഷ ഇക്കണോമിക്സ്/മാനേജ്മെന്റും, മാര്‍ച്ച് 23 – ഒന്നാം വര്‍ഷ വൊക്കേഷണല്‍ തിയറിയും രണ്ടാം വര്‍ഷ വൊക്കേഷണല്‍ തിയറിയും. ഫെബ്രുവരി 20ന് നടത്തുവാന്‍ നിശ്ചയിച്ചിരുന്ന രണ്ടാം വര്‍ഷ ഷോര്‍ട്ട്ഹാന്റ് ഇംഗ്ളീഷ് ഒന്നും രണ്ടും പേപ്പറുകളുടെ പരീക്ഷ മാര്‍ച്ച് രണ്ടിലേക്കും ഫെബ്രുവരി 21ന് നടത്തുവാന്‍ നിശ്ചയിച്ചിരുന്ന രണ്ടാം വര്‍ഷ മലയാളം ഷോര്‍ട്ട്ഹാന്റ് ഒന്നും രണ്ടും പേപ്പറുകളുടെ പരീക്ഷ മാര്‍ച്ച് 25ലേക്കും മാറ്റി.
Discussion about this post