തിരുവനന്തപുരം: ഊര്‍ജസംരക്ഷണം ലക്ഷ്യമാക്കി ത്രീസ്റാര്‍ നിലവാരത്തിലുള്ള ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍, എയര്‍ കണ്ടീഷണര്‍, കളര്‍ ടിവി തുടങ്ങിയ വീട്ടുപകരണങ്ങള്‍ക്കു വിലയുടെ 90 ശതമാനം, കെഎസ്എഫ്ഇ വായ്പ നല്‍കുമെന്നു ധനമന്ത്രി കെ.എം.മാണി അറിയിച്ചു. സൌരോര്‍ജ പാനലുകള്‍, സോളാര്‍ വാട്ടര്‍ ഹീറ്ററുകള്‍, ബയോഗ്യാസ് പ്ളാന്റുകള്‍ എന്നിവയ്ക്കും വായ്പ നല്‍കും. കെഎസ്എഫ്ഇയുടെ ഭാഗ്യവര്‍ഷ ചിട്ടികളുടെ നറുക്കെടുപ്പിന്റെയും ഹരിത, നൈപുണ്യവികസന വായ്പാ പദ്ധതികളുടെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചതാണു ഹരിതം, നൈപുണ്യ വായ്പാ പദ്ധതികള്‍. ഉന്നത വിദ്യാഭ്യാസത്തിനുശേഷം അതിനനുസരിച്ച തൊഴില്‍ നേടാന്‍ വേണ്ട അംഗീകൃത കോഴ്സുകളില്‍ ചേരുന്നതിനുള്ള സാമ്പത്തിക സഹായം നല്‍കുന്നതാണു നൈപുണ്യ വികസന വായ്പാപദ്ധതിയെന്നു മന്ത്രി പറഞ്ഞു. 207 കോടി ലക്ഷ്യമിട്ട ഭാഗ്യവര്‍ഷ ചിട്ടിയില്‍ 246 കോടി സമാഹരിച്ചതായും ധനമന്ത്രി പറഞ്ഞു. ലക്ഷ്യത്തെക്കാള്‍ 39 കോടിയുടെ അധികചിട്ടി ബിസിനസ് സമാഹരിച്ചു. സ്വര്‍ണനാണയങ്ങളും കാരുണ്യ ഭാഗ്യക്കുറി ടിക്കറ്റും ഉള്‍പ്പെട്ടതാണു സമ്മാനം.
Discussion about this post