തിരുവനന്തപുരം: സൂര്യനെല്ലിക്കേസ് പുനരന്വേഷണത്തിന് ഹൈക്കോടതിയെ സമീപിക്കാമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സര്‍ക്കാരിന് ലഭിച്ച നിയമോപദേശം അനുസരിച്ച് മാത്രമേ മുന്നോട്ടുപോകാനാകൂ എന്ന് അദ്ദേഹം നിയമസഭയെ അറിയിച്ചു. പ്രതിപക്ഷം കേസില്‍ എന്തുകൊണ്ട് ഹൈക്കോടതിയെ സമീപിക്കുന്നില്ലെന്നും തിരുവഞ്ചൂര്‍ ചോദിച്ചു.
പി.ജെ.കുര്യനെതിരെ കേസെടുക്കാന്‍ നിയമപരമായി സാഹചര്യമില്ല. നിയമവകുപ്പു സെക്രട്ടറിയും കേസില്‍ സര്‍ക്കാരിനുവേണ്ടി സുപ്രീംകോടതിയില്‍ ഹാജരായ റിട്ട. ജസ്റ്റിസ് പത്മനാഭന്‍ നായരും ഇതേ നിയമോപദേശമാണ് നല്‍കിയത്. ഇവ സഭയുടെ മേശപ്പുറത്ത് വയ്ക്കാന്‍ തയാറാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.
പുതിയ വെളിപ്പെടുത്തലുകള്‍ ഉണ്ടായ സാഹചര്യത്തില്‍ ഡിജിപിയുടെ നിയമോപദേശം ആവശ്യമില്ലെന്നും ഉപദേശം ചോദിക്കേണ്ടത് സുപ്രീംകോടതിയോടാണെന്നും പി.ശ്രീരാമകൃഷ്ണന്‍ എംഎല്‍എ പറഞ്ഞു.
Discussion about this post