ആലുവ: ക്ഷേത്ര സന്പത്ത് ക്ഷേത്ര വികസനത്തോടൊപ്പം അംഗങ്ങളുടെ ഭൗതീക വളര്‍ച്ചയ്ക്കും വിനിയോഗിക്കണണമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എടയപ്പുറം കോലാട്ടുകാവ് ഭഗവതി ക്ഷേത്രത്തില്‍ പുതിയതായി നിര്‍മ്മിച്ച വഴിപാട് കൗണ്ടറിന്റെയും പ്രസാദനിര്‍മ്മാണ പുരയുടെയും സമര്‍പ്പണം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്ഷേത്ര സമ്പത്തുകൊണ്ട് ദരിദ്രന്റെ കണ്ണീരൊപ്പാന്‍ കഴിയുന്പോഴാണ് യഥാര്‍ത്ഥ പൂജയാവുന്നത്. ഇതുവഴി ക്ഷേത്രവും നാടും സന്പന്നമാവും. വിശ്വാസികള്‍ ക്ഷേത്രത്തില്‍ വരുന്നന്പോള്‍ വെറും കൈയ്യോടെ വരരുത്. വഴിപാടിന് പണമില്ലെങ്കില്‍ പുഷ്പമെങ്കിലും കൊണ്ടുവരണം. ഇത്തരത്തില്‍ വളര്‍ന്ന കണിച്ചുകുളങ്ങര ക്ഷേത്രത്തിന്റെ പ്രസിഡന്റ് പദം താന്‍ ഏറ്റെടുത്തിട്ട് 49 വര്‍ഷം തികഞ്ഞെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ക്ഷേത്രാങ്കണത്തില്‍ നടന്ന ചടങ്ങില്‍ യോഗം പ്രസിഡന്റ് ഡോ. എം.എല്‍. സോമന്‍ അദ്ധ്യക്ഷത വഹിച്ചു. യോഗം ഇന്‍സ്പെക്ടിംഗ് ഓഫീസര്‍ കെ.എസ്. സ്വാമിനാഥന്‍, യൂണിയന്‍ പ്രസിഡന്റ് സി.വി. അനില്‍കുമാര്‍, സെക്രട്ടറി കെ.എന്‍. ദിവാകരന്‍, വൈസ് പ്രസിഡന്റ് കെ.എം. ശശി, കൗണ്‍സിലര്‍മാരായ എ.ആര്‍. ഉണ്ണികൃഷ്ണന്‍, പി.എം. വേണു എന്നിവര്‍ പ്രസംഗിച്ചു. ശാഖ പ്രസിഡന്റ് കെ.എം. രവി സ്വാഗതവും സെക്രട്ടറി വി. ഭാസ്കരന്‍ നന്ദിയും പറഞ്ഞു.
Discussion about this post