തിരുവനന്തപുരം: സംസ്ഥാനത്തെ മാവോയിസ്റ്റ് സാന്നിധ്യത്തില്‍ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തെരച്ചില്‍ ഊര്‍ജ്ജിതമായി നടക്കുകയാണ്. നിലവിലെ സാഹചര്യത്തില്‍ കേന്ദ്രസേനയെ വിളിക്കേണ്ടതില്ല. നാളെ ആഭ്യന്തരമന്ത്രി ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതിനിടെ പയ്യാവൂരില്‍ നാട്ടുകാര്‍ ഇന്നലെ കണ്ടത് മാവോയിസ്റ്റുകളെന്ന് പയ്യാവൂര്‍ പോലീസ് അറിയിച്ചു. പയ്യാവൂരിലും പരിസരത്തും സംഘം ലഘുലേഖകള്‍ വിതരണം ചെയ്തു. നക്‌സല്‍ ദിനമായ ഫെബ്രുവരി 18ന് സായുധവിപ്ലവത്തിന് ആഹ്വാനം ചെയ്യുന്ന ലഘുലേഖകളാണ് വിതരണം ചെയ്തതെന്നും പോലീസ് അറിയിച്ചു.
മാവോയിസ്‌ററുകള്‍ എന്ന് സ്വയം പരിചയപ്പെടുത്തിയ സംഘം ലഘുലേഖ വിതരണം ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഭൂമിയില്ലാത്തവര്‍ വലിയ ചൂഷണത്തിന് വിധേയരാവുകയാണ്. സര്‍ക്കാരിനെതിരെ ആയുധമെടുത്ത് പോരാടാന്‍ ലഘുലേഖ ആഹ്വാനം ചെയ്യുന്നു. പശ്ചിമഘട്ടം സോണ്‍ കമ്മിറ്റി എന്ന പേരിലാണ് ലഘുലേഖ അച്ചടിച്ചിട്ടുള്ളത്.
ഒരു സ്ത്രീ ഉള്‍പ്പെടെ 5 പേരടങ്ങുന്ന സംഘമാണ് പയ്യാവൂരിലെത്തിയതെന്നും പോലീസ് പറഞ്ഞു. കേരള കര്‍ണാടക വനങ്ങളില്‍ മാവോയിസ്റ്റുകള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
Discussion about this post