ശ്രീനഗര്‍: നിയന്ത്രണരേഖ ലംഘിച്ച പാക് സൈനികനെ വധിച്ചതായി ഇന്ത്യന്‍ സേന അറിയിച്ചു. കശ്മീരിലെ നൗഷേര സെക്ടറിലാണ് സംഭവം. പാക് സൈനികവക്താവിന്റെ അഭ്യര്‍ത്ഥന മാനിച്ച് മൃതദേഹം പാകിസ്താന് വിട്ടുകൊടുക്കുമെന്നും ഇന്ത്യന്‍ സേന അറിയിച്ചു.
അറിയാതെയാണ് സൈനികന്‍ അതിര്‍ത്തി മുറിച്ചു കടന്നതെന്നാണ് പാകിസ്ഥാന്റെ അവകാശവാദം.
ഇക്കഴിഞ്ഞ ജനുവരി എട്ടിന് അതിര്‍ത്തിര്‍ത്തിയില്‍ രണ്ട് ഇന്ത്യന്‍ പട്ടാളക്കാരെ പാക് സേന വധിച്ചിരുന്നു. അതില്‍ ഒരാളുടെ തല വെട്ടിയെടുക്കുകയും ചെയ്തു. ഇത് അതിര്‍ത്തിയില്‍ ഏറെ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ പാക് പട്ടാളക്കാരനെ ഇന്ത്യന്‍ സേന വധിച്ചിരിക്കുന്നത്.
Discussion about this post