തിരുവനന്തപുരം: സമഗ്രമായ ബജറ്റ് പഠനവും ബജറ്റുകളുടെ ജനകീയവത്കരണവും ലക്ഷ്യമിട്ട് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയില്‍ ആരംഭിക്കുന്ന കെ.എം.മാണി സെന്റര്‍ ഫോര്‍ ബജറ്റ് സ്റഡീസ് ഉപരാഷ്ട്രപതി എം.ഹമീദ് അന്‍സാരി ഫെബ്രുവരി 17-ന് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അദ്ധ്യക്ഷതവഹിക്കും.
സെക്രട്ടറിയേറ്റിലെ പഴയ നിയമ ഹാളില്‍ ഞായറാഴ്ച രാവിലെ 10 മണിക്ക് ചേരുന്ന സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍, ധനകാര്യ നിയമമന്ത്രി കെ.എം.മാണി, കേന്ദ്ര ധനകാര്യ കമ്മീഷന്‍ അംഗം ഡോ.എം.ഗോവിന്ദറാവു, കേന്ദ്ര സഹമന്ത്രി ഡോ.ശശിതരൂര്‍ എന്നിവര്‍ പ്രസംഗിക്കും. കൊച്ചി സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. രാമചന്ദ്രന്‍ തെക്കേടത്ത് സ്വാഗതവും, രജിസ്ട്രാര്‍ ഡോ.എ.രാമചന്ദ്രന്‍ കൃതജ്ഞതയും പറയും, സെന്റര്‍ പോര്‍ ബജറ്റ് സ്റഡീസ് ഓണററീ ഡയറക്ടര്‍ ഡോ. എം. എ.ഉമ്മന്‍ സെന്ററിന്റെ പ്രവര്‍ത്തനങ്ങളെ പരിചയപ്പെടുത്തും. ക്ഷണക്കപ്പെട്ട അതിഥികള്‍ ചടങ്ങ് ആരംഭിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പെങ്കിലും ഹാളില്‍ എത്തിയിരിക്കേണ്ടതാണെന്ന് സര്‍വ്വകലാശാല അറിയിച്ചു
Discussion about this post