ശ്രീനഗര്‍: കാശ്മീര്‍ താഴ്വരയില്‍ ഏര്‍പ്പെടുത്തിയിരുന്ന കര്‍ഫ്യൂ പിന്‍വലിച്ചു. പാര്‍ലമെന്റ് ആക്രമണക്കേസ് പ്രതി അഫ്സല്‍ ഗുരുവിന്റെ വധശിക്ഷയെ തുടര്‍ന്നാണ് കര്‍ഫ്യു ഏര്‍പ്പെടുത്തിയിരുന്നത്. പ്രശ്നബാധിത പ്രദേശങ്ങളില്‍ വിഘടനവാദി സംഘടനകളുടെ നീക്കങ്ങള്‍ നിരീക്ഷിക്കാനായി സുരക്ഷ ഉദ്യോഗസ്ഥരുടെ നിരീക്ഷണം മേഖലയില്‍ തുടര്‍ന്നും ഉണ്ടാവും.
അതിനിടെ വെള്ളിയാഴ്ചയും കാശ്മീരില്‍ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രതിഷേധ പ്രകടനത്തിനിടെ നടന്ന ആക്രമണത്തില്‍ വിദേശി ഉള്‍പ്പെടെ അഞ്ചു പേര്‍ക്കു പരിക്കേറ്റു.
Discussion about this post