കാസര്‍ഗോഡ്: കേരളാ പോലീസ് സേനയുടെ പ്രവര്‍ത്തനങ്ങള്‍ മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാകുന്നതായി കേന്ദ്ര തൊഴില്‍ വകുപ്പ് മന്ത്രി കൊടിക്കുന്നില്‍ സുരേഷ് പ്രസ്താവിച്ചു.ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായി മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന കാസര്‍ഗോഡ് താലൂക്ക്തല സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സൂര്യനെല്ലി കേസിലെ ധര്‍മ്മരാജന്‍,തിരുവനന്തപുരം കവര്‍ച്ചാ കേസിലെ ബണ്ടി ചോര്‍ തുടങ്ങിയ നിരവധി കേസുകളിലെ കുറ്റവാളികളെ അറസ്റ് ചെയ്യാന്‍ കരുത്തു കാട്ടിയ പോലീസ് കണ്ണൂര്‍-കര്‍ണാടക അതിര്‍ത്തി പ്രദേശങ്ങളില്‍ മാവോയിസ്റുകളെ പിടികൂടാനുളള തെരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്. ജനമൈത്രി പോലീസ് എന്ന ജനസൌഹൃദ പോലീസ് പദ്ധതി നടപ്പാക്കിയ കേരളത്തിന്റെ പോലീസ് സേനയുടെ പ്രവര്‍ത്തനശൈലി മറ്റു സംസ്ഥാനങ്ങള്‍ കൂടി നടപ്പാക്കാന്‍ തയാറെടുക്കുകയാണ്.
Discussion about this post