കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ളാന്റിനെതിരായി നാട്ടുകാര്‍ നടത്തി വന്ന സമരം അവസാനിപ്പിച്ചു. അടുത്ത വര്‍ഷം മാര്‍ച്ചില്‍ ബ്രഹ്മപുരത്ത് പുതിയ മാലിന്യ സംസ്ക്കരണ പ്ളാന്റ് നിര്‍മിക്കുമെന്ന ഉറപ്പിന്‍മേലാണ് പ്രശ്നം പരിഹരിച്ചത്. സര്‍ക്കാറും സ്വകാര്യമേഖലയും ചേര്‍ന്നാകും പ്ളാന്റ് നിര്‍മിക്കുക. നാളെ മുതല്‍ മാലിന്യ നീക്കം വീണ്ടും ആരംഭിക്കും. മന്ത്രി മഞ്ഞളാംകുഴി അലിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് ഇക്കാര്യം തീരുമാനിച്ചത്. ബ്രഹ്മപുരം പ്ളാന്റില്‍ തീ പടര്‍ന്ന സംഭവം കളക്ടര്‍ അന്വേഷിക്കും. നാലു മാസത്തിനകം പ്ളാന്റിനു ചുറ്റും മതില്‍ നിര്‍മിക്കും. മൂന്ന് മാസത്തേക്ക് പ്ളാസ്റിക്ക് മാലിന്യം വേര്‍തിരിച്ച് തമിഴ് നാട്ടിലേക്കയക്കാനും ചര്‍ച്ചയില്‍ തീരുമാനമായി.
Discussion about this post