ന്യൂഡല്‍ഹി: നഴ്സറി വിദ്യാഭ്യാസവും വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ പരിധിയില്‍ പെടുത്തുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി. നിലവില്‍ ആറു മുതല്‍ 14 വയസു വരെയുള്ളവരാണ് വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ പരിധിയില്‍ വരിക. നഴ്സറി പ്രവേശനത്തിനുള്ള മാനദണ്ഡങ്ങളിലെ വേര്‍തിരിവ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു എന്‍ജിഒ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. വരുന്ന അധ്യയന വര്‍ഷത്തില്‍ നഴ്സറി സ്കൂള്‍ പ്രവേശനത്തിന് പ്രത്യേക മാറ്റങ്ങളൊന്നും വരുത്തേണ്ടതില്ലെന്ന് കോടതി നിര്‍ദേശിച്ചു. നഴ്സറി വിദ്യാഭ്യാസത്തില്‍ ഓരോ സംസ്ഥാനത്തിനും അവരുടേതായ നയങ്ങള്‍ സ്വീകരിക്കാമെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ നിലപാട്.
Discussion about this post