ന്യൂഡല്‍ഹി: കടല്‍കൊലക്കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്ക് നാട്ടില്‍ പോകാന്‍ സുപ്രീംകോടതി അനുമതി നല്‍കി. ഈ മാസം 26ന് നടക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ പോകുന്നതിനായാണ് നാവികര്‍ കോടതിയെ സമീപിച്ചത്. മറീനുകളെ കൃത്യസമയത്ത് തിരിച്ചെത്തിക്കേണ്ട ഉത്തരവാദിത്തം ഇറ്റാലിയന്‍ അംബാസിഡര്‍ക്കെന്നും കോടതി വ്യക്തമാക്കി. നേരത്തെ ക്രിസ്തുമസ് ആഘോഷത്തിനായും നാവികര്‍ നാട്ടില്‍ പോയിരുന്നു.
അതേസമയം വിചാരണക്കായി പ്രത്യേക കോടതി രൂപീകരിക്കാത്തതിന് കേന്ദ്രസര്‍ക്കാരിനെ സുപ്രീംകോടതി വിമര്‍ശിച്ചു.
ഇറ്റലിയില്‍ പോയി വോട്ടുചെയ്യാന്‍ ഒരുമാസത്തേക്ക് ജാമ്യ വ്യവസ്ഥയില്‍ ഇളവനുവദിക്കണമെന്നായിരുന്നു മറീനുകളുടെ ആവശ്യം. കഴിഞ്ഞ ദിവസം അപേക്ഷ സുപ്രീംകോടതി പരിഗണിച്ചെങ്കിലും നിലപാടറിയിക്കാന്‍ സമയം അനുവദിക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യത്തെ തുടര്‍ന്നാണ് കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ഡല്‍ഹിയിലെ ഇറ്റാലിയന്‍ എംബസിക്കു കീഴിലാണ് ഇപ്പോള്‍ നാവികരായ ലെസ്‌റ്റോറെ മാര്‍സി മിലാനോ, സാല്‍വതോറെ ഗിറോണ്‍ എന്നിവര്‍ താമസിക്കുന്നത്.
Discussion about this post