തിരുവനന്തപുരം: പോളിയോ രോഗം നിര്‍മാര്‍ജനം ചെയ്യുന്നതിനായി നടത്തുന്ന പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ രണ്ടാംഘട്ടം സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 24) രാവിലെ എട്ട് മണിക്ക് പേരൂര്‍ക്കട ജില്ലാ മാതൃകാശുപത്രിയില്‍ ആരോഗ്യ-കുടുംബക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി വി.എസ്. ശിവകുമാര്‍ നിര്‍വഹിക്കും. കെ. മുരളീധരന്‍ എം.എല്‍.എ. ചടങ്ങില്‍ അധ്യക്ഷത വഹിക്കും. സംസ്ഥാനത്തെ അഞ്ചുവയസിന് താഴെയുള്ള മുപ്പത് ലക്ഷത്തോളം കുഞ്ഞുങ്ങള്‍ക്ക് പോളിയോ വാക്സിന്‍ നല്‍കുന്നതിനുള്ള സജ്ജീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. ആശുപത്രികള്‍, ആരോഗ്യകേന്ദ്രങ്ങള്‍, ബസ് സ്റാന്റുകള്‍, റെയില്‍വേ സ്റേഷനുകള്‍, വിമാനത്താവളങ്ങള്‍, ബോട്ട്ജെട്ടികള്‍, ഉത്സവമേള കേന്ദ്രങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പള്‍സ് പോളിയോ ബൂത്തുകള്‍ സജ്ജീകരിക്കുന്നുണ്ട്.
Discussion about this post