ന്യൂഡല്‍ഹി: പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഹൈദരാബാദില്‍ ഇരട്ട സ്‌ഫോടനം നടന്ന സ്ഥലം സന്ദര്‍ശിച്ചു. സ്‌ഫോടനത്തില്‍ പരുക്കേറ്റവരെ അദ്ദേഹം ആശുപത്രിയില്‍ സന്ദര്‍ശിച്ചു. മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ച്ചക്ക് ശേഷം വൈകീട്ട് ഡല്‍ഹിയിലേക്ക് തിരിക്കും.
അന്വേഷണത്തിന് ആറ് പ്രത്യേക സംഘങ്ങള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള അന്വേഷണങ്ങള്‍ പുരോഗമിക്കുകയാണ്. സ്‌ഫോടനത്തെപ്പറ്റി വിവരം നല്‍കുന്നവര്‍ക്ക് പത്ത് ലക്ഷം രൂപ നല്‍കുമെന്ന് ഹൈദരാബാദ് പോലീസ് കമ്മീഷണര്‍ അറിയിച്ചു. സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ മെട്രോ നഗരങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Discussion about this post