ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ ചാരുംമൂട് ചുനക്കരയില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ തീപിടുത്തം. ഉച്ചയ്ക്ക് 1.15 ഓടെയായിരുന്നു അപകടം. രണ്ടു തൊഴിലാളികള്‍ക്ക് പൊള്ളലേറ്റു. ഇവരെ ആലപ്പുഴ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. അപകടസമയത്ത് മൂന്നുപേരായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. ഒരാള്‍ ഓടി രക്ഷപെട്ടു. അന്യസംസ്ഥാന തൊഴിലാളികളാണ് ഇവിടെ പണിയെടുത്തിരുന്നതെന്നാണ് വിവരം. ഒറ്റപ്പെട്ട സ്ഥലത്ത് ഒരു പാടത്തോട് ചേര്‍ന്ന ഭാഗത്താണ് പടക്ക നിര്‍മാണ ശാല പ്രവര്‍ത്തിച്ചിരുന്നത്. ഫയര്‍ഫോഴ്സിനോ പോലീസിനോ പെട്ടന്ന് സ്ഥലത്തെത്താനായില്ല. ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഫോടനശബ്ദം കേട്ടതായി നാട്ടുകാര്‍ പറഞ്ഞു. വള്ളികുന്നം സ്വദേശിയാണ് പടക്കശാലയുടെ ഉടമസ്ഥനെന്നാണ് വിവരം. തീപിടുത്തത്തിന്റെ കാരണം അറിവായിട്ടില്ല.
Discussion about this post