തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്ക് മണിക്കൂറുകള്‍ ശേഷിക്കെ ക്ഷേത്രത്തിലേയ്ക്ക് ഭക്തജനങ്ങള്‍ ഒഴുകിയെത്തുകയാണ്. പൊങ്കാലയുടെ സുഗമമായ നടത്തിപ്പിനാവശ്യമായ എല്ലാ നടപടികളും പൂര്‍ത്തിയായിക്കഴിഞ്ഞു. പൊങ്കാലയോടനുബന്ധിച്ചുള്ള പ്രധാന ചടങ്ങുകളായ കുത്തിയോട്ട വ്രതത്തിനും തോറ്റംപാട്ടിനും പൊങ്കാല കഴിയുന്നതോടെയാണ് പരിസമാപ്തിയാകും. ഇക്കൊല്ലം കഴിഞ്ഞ വര്‍ഷത്തേക്കാളധികം തീര്‍ഥാടകരെ പ്രതീക്ഷിക്കുന്നതായി ആറ്റുകാല്‍ ഭഗവതിക്ഷേത്രം ട്രസ്റ്റ് അറിയിച്ചു. അന്യസംസ്ഥാന തീര്‍ഥാടകരടക്കം ലക്ഷകണക്കിന് ഭക്തരെയാണ് ഇത്തവണയും പ്രതീക്ഷിക്കുന്നത്. അതുകൊണ്ട് തന്നെ പൊങ്കാലയുടെ സുഗമമായ നടത്തിപ്പിന് വിവിധ വകുപ്പുകളും എല്ലാ ക്രമീകരണങ്ങളും ഒരുക്കി കഴിഞ്ഞു.
സുരക്ഷ ഉറപ്പാക്കാന്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചു. ആറായിരം പൊലീസുകാരെയാണ് സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി ക്ഷേത്രപരിസരത്ത് വിന്യസിക്കുന്നത്. വനിതാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള മഫ്തിപൊലീസിന്റെ വിവിധ സംഘങ്ങളാണ് നഗരത്തിലുള്ളത്. വിപുലമായ സൗകര്യങ്ങളാണ് റയില്‍വെയും കെഎസ്ആര്‍ടിസിയും, കെഎസ്ഇബിയും വാട്ടര്‍ അതോറിറ്റിയും ഒരുക്കിയിരിക്കുന്നത്.
പൊങ്കാലയ്ക്കു ശേഷം മണിക്കൂറുകള്‍ക്കുള്ളില്‍ നഗരം വൃത്തിയാക്കാനുളള സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്ലാസ്റ്റിക്ക് ഉപയോഗം കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. കര്‍ശനമായ ഗതാഗതനിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Discussion about this post