തിരുവനന്തപുരം: കേരള സംഗീതനാടക അക്കാദമി പ്രവാസികലാകാരന്മാര്‍ക്കായി ഏര്‍പ്പെടുത്തിയ പുരസ്കാരങ്ങള്‍ പി.ആര്‍.ചേമ്പറില്‍ നടന്ന പത്രസമ്മേളനത്തില്‍ സാംസ്കാരിക മന്ത്രി കെ.സി.ജോസഫ് പ്രഖ്യാപിച്ചു. കേരള സംസ്ഥാന സംഗീത നാടക അക്കാദമി പ്രവാസികലാകാരന്മാര്‍ക്കായി ഒരു പ്രത്യേക വിഭാഗം ആരംഭിക്കുകയും നാലുമേഖലകളിലായി പ്രവര്‍ത്തനം തുടങ്ങുകയും ചെയ്തു.
ഇന്ത്യയിലാദ്യമായാണ് ഒരു സംസ്ഥാന അക്കാദമി പ്രവാസികള്‍ക്കായി ഒരു പ്രത്യേകവിഭാഗം ആരംഭിക്കുന്നത്. പ്രവാസികലാകാരന്മാരെ ആദരിക്കുന്നതിനും അവരുടെ കലാസൃഷ്ടികള്‍ കേരളത്തില്‍ അവതരിപ്പിക്കുന്നതിനും സാഹചര്യമൊരുക്കുന്നത്. ഇതോടനുബന്ധിച്ച് നാലുമേഖലകളിലായി പ്രവാസി അമച്വര്‍ നാടകമത്സരങ്ങള്‍ ഏര്‍പ്പെടുത്തുകയും അവാര്‍ഡുകള്‍ പ്രഖ്യാപിക്കുകയും ചെയ്തു. അവാര്‍ഡിനര്‍ഹമായ നാലുനാടകങ്ങള്‍ കേരളത്തില്‍ നാലു ജില്ലകളില്‍ ഏപ്രില്‍ മാസം അവതരിപ്പിക്കും. ശീര്‍ഷകങ്ങള്‍ ആയി മാറുന്ന അവാര്‍ഡുകളാണ് കേരള സംഗീത നാടക അക്കാദമി ആദ്യമായ ഏര്‍പ്പെടുത്തിയ കലാശ്രീ – കലാരത്ന പുരസ്കാരങ്ങള്‍.
2012-13 ലെ പുരസ്കാരങ്ങള്‍ ചുവടെ.
പ്രവാസി കലാശ്രീ അവാര്‍ഡ് ദക്ഷിണമേഖല – ബാലന്‍ നമ്പ്യാര്‍ (ചിത്രകല – കര്‍ണാടകം), കമനീധരന്‍ (നാടകം – കര്‍ണാടകം), ഡോ.പി.രമാദേവി (നൃത്തം – ആന്ധ്രാപ്രദേശ്), വള്ളത്തോള്‍ ഉണ്ണികൃഷ്ണന്‍ (നാടകം – തമിഴ്നാട്), പ്രൊഫ.ജനാര്‍ദ്ദനന്‍ (നൃത്തം – തമിഴ്നാട്). ഉത്തരമേഖല – കലാമണ്ഡലം ഉണ്ണികൃഷ്ണന്‍ (ചെണ്ട – ന്യൂഡല്‍ഹി), കലാമണ്ഡലം രാധാമാരാര്‍ (നൃത്തം – ന്യൂഡല്‍ഹി), ടി.കെ.സോമന്‍ (നാടകം – ന്യൂഡല്‍ഹി). പശ്ചിമമേഖല – രമാശ്രീകാന്ത് (നൃത്തം – ഗുജറാത്ത്), ഐശ്വര്യാ വാരിയര്‍ (നൃത്തം – ഗുജറാത്ത്), സി.കെ.കെ.പൊതുവാള്‍ (നാടകം – മഹാരാഷ്ട്ര), ലതാ സുരേന്ദാ (നൃത്തം – മഹാരാഷ്ട്ര), കലാനിലയം നമ്പീശന്‍ (താളവാദ്യം – മഹാരാഷ്ട്ര). പൂര്‍വമേഖല – പി.വേണുഗോപാലന്‍ (സംഗീതം – പശ്ചിമബംഗാള്‍), കലാമണ്ഡലം ശങ്കരനാരായണന്‍ (കഥകളി – പശ്ചിമബംഗാള്‍) പ്രവാസി അവാര്‍ഡുകള്‍ മാര്‍ച്ച് മാസത്തില്‍ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് ഡര്‍ബാര്‍ഹാളില്‍ സമ്മാനിക്കും.
Discussion about this post