ന്യൂഡല്‍ഹി: റെയില്‍ബജറ്റിനെ പ്രശംസിച്ച് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് രംഗത്തുവന്നു. ചെലവ് നിയന്ത്രിച്ച് സര്‍വീസ് മെച്ചപ്പെടുത്താനും റെയില്‍വേയുടെ ആവശ്യങ്ങള്‍ നിറവേറ്റാനും ഉതകുന്ന ബജറ്റാണിതെന്ന് അദ്ദേഹം പറഞ്ഞു. ബജറ്റില്‍ റെയില്‍വേയുടെ ധനസ്ഥിതിയുടെ യഥാര്‍ഥ ചിത്രം വ്യക്തമാകുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. റെയില്‍വേയുടെ ശേഷി വര്‍ധിപ്പിക്കാനും അടിസ്ഥാന സൌകര്യങ്ങളില്‍ ഇടപെടല്‍ നടത്താനും പവന്‍കുമാര്‍ ബന്‍സലിന് ആയിട്ടുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
Discussion about this post