ന്യൂയോര്‍ക്ക്: ആഗോളതലത്തില്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി പുതിയ സംഘടന രൂപവത്കരിക്കാന്‍ ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബഌ തീരുമാനിച്ചു. നിലവിലുള്ള നാലു സംഘടനകളെ ലയിപ്പിച്ചാണ് യു.എന്‍ എന്റിറ്റി ഫോര്‍ ഈക്വാലിറ്റി ആന്‍ഡ് ദ എംപവര്‍മെന്റ് ഓഫ് വിമന്‍ അഥവാ യു.എന്‍ വിമന്‍ എന്ന പുതിയ സംഘടന രൂപവത്ക്കരിച്ചത്.
അടുത്ത ജനവരിയില്‍ പ്രവര്‍ത്തനം തുടങ്ങുന്ന യു.എന്‍ വിമന്‍ ഒരു അണ്ടര്‍ സെക്രട്ടറി ജനറലിന്റെ മേല്‍നോട്ടത്തിലായിരിക്കും പ്രവര്‍ത്തിക്കുക. പുതിയ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി 50 കോടി ഡോളര്‍ അംഗരാജ്യങ്ങള്‍ ചേര്‍ന്ന് സ്വരൂപിക്കും.
ഡിവിഷന്‍ ഫോര്‍ ദ അഡ്വാന്‍സ്‌മെന്റ് ഓഫ് വിമന്‍, ഇന്‍സ്റ്റിറ്റിയൂട്ട് ഓണ്‍ റിസേര്‍ച്ച് ആന്‍ഡ് ട്രെയിനിങ് ഫോര്‍ ദ അഡ്വാന്‍സ്‌മെന്റ് ഓഫ് വിമന്‍, ഓഫീസ് ഓഫ് ദ സ്‌പെഷ്യല്‍ അഡൈ്വസര്‍ ഓണ്‍ ജെന്‍ഡര്‍ ഇഷ്യൂസ്, യു.എന്‍ ഡവലപ്‌മെന്റ് ഫണ്ട് ഫോര്‍ വിമന്‍ എന്നിവയാണ് പുതിയ സംഘടനയ്ക്കായി ലയിപ്പിച്ചത്.
Discussion about this post