തിരുവനന്തപുരം: സ്കൂളുകളില്‍ തയ്യാറാക്കുന്ന പച്ചക്കറി കുട്ടികളുടെ ഉച്ചഭക്ഷണത്തിനായി ഉപയോഗിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി അറിയിച്ചു. കുട്ടികള്‍ക്ക് പച്ചക്കറിക്കൃഷിയില്‍ പങ്കാളിത്തം നല്‍കാന്‍ കഴിയുന്നത് സമൂഹത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കാന്‍ കാരണമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സമഗ്രപച്ചക്കറി കൃഷി വികസന പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം ജില്ലാതല കാര്‍ഷിക കലോത്സവും ജില്ലാതല അവാര്‍ഡ് വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
ജൈവകാര്‍ഷികവിളകള്‍കള്‍ക്ക് പ്രത്യേക ബ്രാന്‍ഡ് നെയിം നല്‍കി വിപണിയിലെത്തിക്കുമെന്ന് കൃഷിമന്ത്രി കെ.പി.മോഹനന്‍ പറഞ്ഞു. ചടങ്ങില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.കാര്‍ഷികരംഗത്ത് നാം പിന്നോട്ടുപോകാന്‍ കാശുകൊടുത്താല്‍ എന്തും കിട്ടുമെന്ന മനസ്ഥിതിയും ഒരു കാരണമാണെന്ന് കൃഷിമന്ത്രി കെ.പി.മോഹനന്‍പറഞ്ഞു. ഭക്ഷ്യവസ്തുക്കള്‍ മാരകമായകീടനാശിനികള്‍ തളിച്ചാണ് നമുക്ക് ലഭിക്കുന്നതെന്ന് തിരിച്ചറിഞ്ഞതോടെയാണ് ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കാന്‍ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു.
2016 ഓടെ കേരളത്തെ ജൈവകാര്‍ഷികസംസ്ഥാനമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റൂഫസ് ഡാനിയേല്‍, കൌണ്‍സിലര്‍ ജോണ്‍സണ്‍ ജോസഫ്, കൃഷിവകുപ്പ് ഡയറക്ടര്‍ ആര്‍.അജിത്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post