ന്യുഡല്‍ഹി: ഹെലികോപ്ടര്‍ ഇടപാടിലെ അഴിമതി സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കും. 30 അംഗ ജെപിസി രൂപീകരിക്കാനുള്ള പ്രമേയം ബിജെപിയുടെ എതിര്‍പ്പിനിടെ രാജ്യസഭ അംഗീകരിച്ചു. കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കുമെന്ന് ചര്‍ച്ചയ്ക്ക് മറുപടി പറഞ്ഞ പ്രതിരോധമന്ത്രി എ കെ ആന്റണി വ്യക്തമാക്കി.
ജെപിസി അന്വേഷണത്തിന് തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി എ കെ ആന്റണി പാര്‍ലമെന്റിനെ അറിയച്ചിരുന്നു. അഴിമതി മൂടി വയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ മറുപടിയായി സംസാരിച്ച രാജ്യസഭ പ്രതിപക്ഷ നേതാവ് അരുണ്‍ ജെയ്റ്റ്‌ലി ജെപിസി അന്വേഷണമെന്ന ആശയത്തോട് അനുകൂലമായല്ല പ്രതികരിച്ചത്. ഇത്തരമൊരു അന്വേഷണത്തെക്കാളേറെ ഉടനടിയുള്ള നടപടിയാണ് ആവശ്യമെന്നും, ജുഡിഷ്യല്‍ അന്വേഷണമാണ് ഫലപ്രദമെന്നും ബിജെപി അഭിപ്രായപ്പെട്ടു.
വ്യക്തിപരമായി ആന്റണിക്ക് അഴിമതിയില്‍ പങ്കില്ലെന്നതിനോട് യോജിക്കുമ്പോഴും അഴിമതിക്ക് അദ്ദേഹം കുടപിടിക്കുന്നതായി പ്രതിപക്ഷം ഒന്നടങ്കം കുറ്റപ്പെടുത്തി. തൃണമൂല്‍, ബിജെപി , ഐക്യ ജനതാദള്‍ അംഗങ്ങല്‍ സഭയില്‍ നിന്നും ഇറങ്ങിപ്പോയി.
Discussion about this post