ന്യൂഡല്‍ഹി: റെയില്‍വേ ബജറ്റില്‍ കേരളത്തെ പൂര്‍ണമായും അവഗണിച്ചതിലുള്ള പ്രതിഷേധം എ.കെ.ആന്റണി മന്ത്രി പവന്‍ കുമാര്‍ ബന്‍സാലിനെ അറിയിച്ചു. കേരളത്തിന്റെ ആവശ്യങ്ങള്‍ അനുഭാവപൂര്‍ണം പരിഗണിക്കാമെന്ന് ബന്‍സാല്‍ ആന്റണിക്ക് ഉറപ്പ് നല്‍കി. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ വെള്ളിയാഴ്ച രണ്ടു തവണ ഇരുവരും കൂടിക്കാഴ്ച നടത്തി. അടുത്തയാഴ്ച വീണ്ടും ചര്‍ച്ച നടത്തും. റെയില്‍ ബജറ്റിലെ അവഗണനയ്ക്കെതിരേ യുഡിഎഫ് എംപിമാര്‍ കഴിഞ്ഞ ദിവസം മന്ത്രിയെ പ്രതിഷേധം അറിയിച്ചിരുന്നു. എല്‍ഡിഎഫ് എംപിമാര്‍ പാര്‍ലമെന്റിന് മുന്നില്‍ കുത്തിയിരിപ്പ് സമരവും നടത്തി.
Discussion about this post