Friday, May 9, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home ഗുരുവാരം

കാളിദാസപ്രപഞ്ചം – നഗാധിരാജന്‍

by Punnyabhumi Desk
Mar 2, 2013, 06:14 pm IST
in ഗുരുവാരം

സത്യാനന്ദ പ്രകാശം
ഡോ. പൂജപ്പുര കൃഷ്ണന്‍ നായര്‍

നഗാധിരാജന്‍

ഹിമവാന്‍ നഗാധിരാജനാണ്. അധിരാജന്‍ എന്നതു ചക്രവര്‍ത്തിയാകുന്നു. നഗശബ്ദത്തിന് പര്‍വതമെന്നര്‍ത്ഥം. അതിനാല്‍ പര്‍വതങ്ങളുടെ ചക്രവര്‍ത്തിയെന്നു നഗാധിരാജ ശബ്ദത്തിനു അര്‍ത്ഥം ഭവിക്കുന്നു. ഭൂമണ്ഡലത്തില്‍ കാണപ്പെടുന്ന മറ്റു പര്‍വതങ്ങളെ അപേക്ഷിച്ചു ഉയരവും പരപ്പും ദൈര്‍ഘ്യവും ഏറെക്കുറെ കൂടുതലാകകൊണ്ടു നഗാധിരാജപ്പട്ടം ഹിമവാനു ഭംഗിയായി യോജിക്കും. ഇത്രയും ഈ സമസ്ത പദവുമായി ബന്ധപ്പെട്ട ഭൗതികവസ്തുതകള്‍. പക്ഷേ കാളിദാസന്റെ ദര്‍ശനം ഇത്രയുംകൊണ്ട് ഒതുങ്ങുന്നില്ല. അതറിയുമ്പോഴാണ് ഹിമവത്‌സ്വരൂപം വ്യക്തമായിത്തീരുക. അതിനു നഗശബ്ദത്തിന്റെ ഉള്ളിലേക്കിറങ്ങിച്ചെല്ലണം.  നഗശബ്ദത്തിന് ചലിക്കാത്തത് എന്നു സൂക്ഷ്മാര്‍ത്ഥം.  അതിനെ അവലംബിച്ചു കല്പിക്കപ്പെടുന്നതാണു പര്‍വതമെന്ന അര്‍ത്ഥം. ഇക്കാണായ ലോകത്തില്‍ എന്തെന്നും നിശ്ചലമായി നില്‍ക്കുന്ന ഒന്നാണല്ലൊ അത്. അതിനാല്‍ നഗാധിരാജപദത്തിനു നിശ്ചലങ്ങളില്‍വച്ച് അത്യന്തനിശ്ചലമെന്നര്‍ത്ഥം ഭവിക്കുന്നു. യഥാര്‍ത്ഥത്തില്‍ പരമാത്മാവ് മാത്രമേ പൂര്‍ണ നിശ്ചലമായുള്ളു. ശേഷമെല്ലാം ഭിന്നമായ ചലനക്രമങ്ങളില്‍ നിലനില്ക്കുന്നവയാണ്. നിശ്ചലം അഥവാ നഗം എന്നു വിശേഷിപ്പിക്കപ്പെടുന്ന പര്‍വതങ്ങളുടെ നിശ്ചലതപോലും സാപേക്ഷമാണ്. മുന്നൂറ്റി അറുപത്തഞ്ചേകാല്‍ ദിവസം കൊണ്ട് സൂര്യനെ പ്രദക്ഷിണംവയ്ക്കുന്ന ഭൂമിയിലാണല്ലൊ അവയുടെ ‘നിശ്ചലമായ’ നില്പ്. പര്‍വതങ്ങളിലെ ഓരോ പരമാണുവിനുള്ളിലും നിരന്തരം സംഭവിക്കുന്ന ചലനം കൂടി കണക്കെലെടുത്താലോ. എന്തായിത്തീരും നഗത്തിന്റെ നഗത്വം? വേദമന്ത്രോപദേഷ്ടാക്കളായ ഋഷിമാര്‍ ഇതെല്ലാം കണക്കിലെടുത്തായിരുന്നു ബ്രഹ്മതത്ത്വത്തേയും പ്രപഞ്ചാനുഭവത്തെയും വിലയിരുത്തിയിട്ടുള്ളത്. ‘അനേജദേകം’ എന്ന് – ഏകമായ അത് ചലിക്കുന്നതേയില്ല എന്ന് – പരമാത്മാവിനെ വിശദീകരിക്കുന്ന ഈശാവാസ്യോപനിഷന്മന്ത്രമാണ് നാഗാധിരാജപദത്തിലൂടം കാളിദാസന്‍ ആനയിച്ചിരിക്കുന്നത്. നാം പരിചയിച്ചിട്ടുള്ള നിശ്ചലതകളെല്ലാം ആപേക്ഷികമായതിനാല്‍ അവയ്‌ക്കെല്ലാമപ്പുറം കുടികൊള്ളുന്ന നിരപേക്ഷ നിശ്ചലതയാണു ഹിമവാന്‍ എന്നു വ്യക്തമാക്കാന്‍ വേണ്ടി ചക്രവര്‍ത്തിയെന്നര്‍ത്ഥം വരുന്ന അധിരാജപദം നഗശബ്ദത്തോടു കൂട്ടിച്ചേര്‍ത്തിരിക്കുന്നു.

കാളിദാസന്‍ സങ്കല്പിക്കാത്ത വ്യാഖ്യാനമല്ലേ ഇതെന്ന സംശയവും വേണ്ട. പര്‍വത ചക്രവര്‍ത്തി എന്നു ബോധിപ്പിക്കുക മാത്രമായിരുന്നില്ല കാളിദാസന്റെ ലക്ഷ്യമെന്നു വ്യക്തമാണ്. പര്‍വതമെന്ന അര്‍ത്ഥം പ്രതിപാദിക്കാന്‍ അനേകം പദങ്ങള്‍ സംസ്‌കൃതത്തിലിരിക്കവേ ഈ സന്ദര്‍ഭത്തില്‍ നഗമെന്ന ശബ്ദംതന്നെ കാളിദാസന്‍ തെരഞ്ഞെടുത്തത് മേല്‍ പറഞ്ഞ കാര്യങ്ങളെ സാധൂകരിക്കുന്നു.

തദേജതി തന്നൈജതി
തദൂതേ തദ്വന്തികേ
തദന്തരസ്യ സര്‍വസ്യ
തദുസര്‍വസ്യാസ്യ ബാഹ്യതഃ

എന്നു ഈശാവാസ്യോപനിഷത്തിലെ പരബ്രഹ്മവര്‍ണ്ണനമാണ് കാളിദാസഹൃദയത്തില്‍ അനുരണനം ചെയ്തതെന്നു സ്പഷ്ടം. ദേവതാത്മാവായ കാളിദാസഹിമാലയം ബ്രഹ്മസ്വരൂപത്തില്‍ നിശ്ചലമാണ് എന്നാല്‍ പ്രപഞ്ചരൂപത്തില്‍ ചലിക്കുന്നുമുണ്ട്. അതിനെ അറിയാത്തവര്‍ക്ക് ആ ദേവതാത്മാ് വിദൂരങ്ങളിലാകുന്നു. ഇക്കാണായ സമസ്തപ്രപഞ്ചപദാര്‍ത്ഥങ്ങള്‍ക്കുള്ളിലിരിക്കുന്നത് അതാണ്. എല്ലാറ്റിനും പുറത്തു കൂടികൊള്ളുന്നതും അതുതന്നെ. ഫലത്തില്‍ അതല്ലാതെ മറ്റൊന്നുംതന്നെ അവശേഷിക്കുന്നില്ല എന്നതാണു വാസ്തവം. ചുരുക്കിപ്പറഞ്ഞാല്‍ സമസ്തനാനാത്വങ്ങളും ഒന്നായിണങ്ങിനില്ക്കുന്ന ഏകത്വവും സമസ്ത കര്‍മ്മകോലാഹലങ്ങളും ലയിച്ചടങ്ങുന്ന നിശ്ചലയുമാണ് ദേവതാത്മാവായ ഹിമാലയം. അതിന്റെ പ്രഖ്യാപനമാണ് ഹിമവാന്റെ നഗാധിരാജപദവി. കാളിദാസഹിമാലയം ഒരേസമയം നിശ്ചലവും ചലനാത്മകവുമാകുന്നതെങ്ങനെ എന്ന ചോദ്യം ഉദിച്ചേക്കാം. അതു കാളിദാസന്‍ കുമാരസംഭവത്തില്‍ വ്യക്തമാക്കിയിട്ടുള്ളത് നാം ക്രമേണം വായിക്കും. അതിന്റെ തത്ത്വശാസ്ത്രമാണു വ്യാസഭഗവാനും ശങ്കരാചാര്യസ്വാമികളും വിശദമാക്കിയിരിക്കുന്ന വിവര്‍ത്തവാദം.

ShareTweetSend

Related News

ഗുരുവാരം

ആത്മാരാമന്‍

ഗുരുവാരം

യോഗക്ഷേമം വഹാമ്യഹം

ഗുരുവാരം

ശ്രീനീലകണ്ഠമഹാപ്രഭു

Discussion about this post

പുതിയ വാർത്തകൾ

ഓപ്പറേഷന്‍ സിന്ദൂര്‍: ജെയ്ഷെ തലവന്‍ മസൂദ് അസറിന്റെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു

രാജ്യം കനത്ത സുരക്ഷയില്‍; പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ വിദേശ സന്ദര്‍ശനം മാറ്റിവെച്ചു

ഓപ്പറേഷന്‍ സിന്ദൂര്‍: പഹല്‍ഗാം ഭീകരാക്രമണത്തിനെതിരെ ഇന്ത്യയുടെ ശക്തമായ തിരിച്ചടി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു

സംവിധായകന്‍ ഷാജി എന്‍ കരുണ്‍ അന്തരിച്ചു

പഹല്‍ഗാം ഭീകരാക്രണത്തെ ശക്തമായി അപലപിച്ച് യുഎന്‍ സുരക്ഷാ സമിതി

പ്രശസ്ത ചരിത്രകാരന്‍ ഡോ. എം.ജി.എസ്. നാരായണന്‍ അന്തരിച്ചു

ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ഡോ. കെ.കസ്തൂരിരംഗന്‍ അന്തരിച്ചു

ഫ്രാന്‍സിസ് മാര്‍പാപ്പ ദിവംഗതനായി

വത്സല.പി നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies