ന്യൂഡല്‍ഹി: നിയന്ത്രണരേഖയില്‍ പാക് സേന ഇന്ത്യന്‍ സൈനികന്റെ ശിരസറുത്ത സംഭവത്തില്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനു നോട്ടീസയച്ചു. വിഷയം അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ ഉന്നയിക്കണമെന്നാവശ്യപ്പെട്ട് സര്‍വ മിത്തര്‍ നല്കിയ പൊതുതാല്പര്യ ഹര്‍ജിയിന്മേലാണ് നോട്ടീസ്. ജസ്റ്റിസുമാരായ പി. സദാശിവം, ജെ.എസ്. ഖേഹര്‍ എന്നിവരടങ്ങുന്ന ബഞ്ചാണ് നോട്ടീസ് അയച്ചത്. കൊല്ലപ്പെട്ട സൈനികന്‍ ഹേം രാജിന്റെ ശിരസ് തിരികെ നല്കാന്‍ പാക്കിസ്ഥാനോട് ആവശ്യപ്പെടണമെന്നും ഹര്‍ജിയില്‍ പറയുന്നു. ക്യാപ്റ്റന്‍ സൌരവ് കാലിയയുടെ മൃതദേഹത്തോട് പാക് പട്ടാളം അനാദരവു കാണിച്ച കേസിനൊപ്പമാണ് ഈ ഹര്‍ജിയും പരിഗണിക്കുന്നത്.
Discussion about this post