കുളച്ചല്‍ : കന്യാകുമാരി ജില്ലയിലെ പ്രസിദ്ധമായ മണ്ടയ്ക്കാട് ശ്രീ ഭഗവതി അമ്മന്‍ ക്ഷേത്രത്തില്‍ കുംഭമാസ ഉത്സവത്തിന് ഞായറാഴ്ച കൊടിയേറി. മണ്ടയ്ക്കാട് ദേവസ്വം തന്ത്രി എസ്.മഹാദേവ അയ്യര്‍ കൊടിയേറ്റ് കര്‍മ്മം നിര്‍വഹിച്ചു. പത്തുദിവസം നീണ്ടു നില്‍ക്കുന്ന ഉത്സവം ഒടുക്കുപൂജയോടെ 12-ാം തീയതി സമാപിക്കും. പൊങ്കാല, വലിയ പടുക്ക തുടങ്ങിയ പ്രത്യേക ആരാധന ക്രമം ഇവിടുത്തെ പ്രത്യേകതയാണ്. ഉത്സവകാലമായതിനാല്‍ ദേവീ ദര്‍ശനത്തിനായി കേരളത്തില്‍ നിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നും ക്ഷേത്രത്തിലേക്ക് വന്‍ ഭക്തജനപ്രവാഹമാണ്. തിരക്ക് നിയന്ത്രിക്കുന്നതിനായി മണ്ടയ്ക്കാട് ദേവസ്വവും തമിഴ്നാട് പോലീസും വിപുലമായ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്. സമുദ്രതീരത്തുള്ള ക്ഷേത്രങ്ങളില്‍ തമിഴ്നാട്ടില്‍ ഏറെ അറിയപ്പെട്ട ക്ഷേത്രമാണ് മണ്ടയ്ക്കാട് ഭഗവതി ക്ഷേത്രം.
Discussion about this post