മലപ്പുറം: നെഹ്റു യുവകേന്ദ്ര ജില്ലാ ക്ളബ്ബ് സ്പോര്‍ട്സ് മീറ്റിന്റെ ഭാഗമായി കോഡൂര്‍ ഫസലുള്ള മെമ്മോറിയല്‍ സ്റേഡിയത്തില്‍ നടത്തിയ ഫുട്ബോള്‍ മത്സരത്തില്‍ വിവ അറവങ്കര വിജയികളായി. പി. ഉബൈദുള്ള എം.എല്‍.എ സമ്മാനവിതരണം നടത്തി. നെഹ്റു യുവകേന്ദ്ര ജില്ലാ കോഡിനേറ്റര്‍ എം. അനില്‍കുമാര്‍, കോഡൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.പി ഷാജി, മലപ്പുറം ബ്ളോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ എം.പി മുഹമ്മദ്, ഷാഫി കാടേങ്ങല്‍, നൌഷാദ് മങ്കട, കെ. അബൂദര്‍ പങ്കെടുത്തു.
Discussion about this post