തിരുവനന്തപുരം: കേരള വാട്ടര്‍ അതോറിറ്റിയുടെ വിതുര-തൊളിക്കോട് ഗ്രാമീണശുദ്ധജല വിതരണ പദ്ധതി നിര്‍മ്മണോദ്ഘാടനം സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ വിതുര പഞ്ചായത്ത് കമ്മ്യൂണിറ്റിഹാളില്‍ നിര്‍വഹിച്ചു. കേരളം വരള്‍ച്ചയുടെ പിടിയിലകപ്പെട്ട ഈ അവസരത്തില്‍ ഇത്തരം ഒരുസംരംഭം ഉദ്ഘാടനം ചെയ്യാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 33.26 കോടിരൂപ ചെലവില്‍ നിര്‍മ്മിക്കുന്ന ഈ പദ്ധതി ഒരുലക്ഷത്തില്‍പരം പേര്‍ക്ക് പ്രയോജനകരമാകും. 124 കിലോമീറ്റര്‍ വിതരണശൃംഖലയും 220 പൊതുടാപ്പുകളും പദ്ധതിപ്രകാരം നിര്‍മ്മിക്കുമെന്നും സ്പീക്കര്‍ പറഞ്ഞു. ജലവിഭവമന്ത്രി പി.ജെ. ജോസഫ് അദ്ധ്യക്ഷനായിരുന്നു. ഒന്‍പത് പാക്കേജുകളായിട്ടാണ് ഈ പദ്ധതി നടപ്പാക്കുകയെന്ന് അദ്ദേഹം പറഞ്ഞു. 30 ശതമാനം ആളുകള്‍ക്ക് മാത്രമേ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പുകളിലൂടെ ശുദ്ധജലം ലഭിക്കുന്നുളളൂ. നിലവിലുളള പദ്ധതികള്‍ പൂര്‍ത്തിയാക്കിയാല്‍ 50 ശതമാനത്തോളം പേര്‍ക്ക് പൈപ്പിലൂടെ ശുദ്ധജലം ലഭിക്കും. വിതുര-തൊളിക്കോട് പദ്ധതി 2014 ഡിസംബറോടെ പൂര്‍ണ്ണമായും പ്രാവര്‍ത്തികമാകുമെന്നും മന്ത്രി ജോസഫ് പറഞ്ഞു. കല്ലാര്‍നദീതീരത്ത് റാവാട്ടര്‍ കിണറും പമ്പ് ഹൗസും, വാവുപുരയില്‍ 3.5 കോടിരൂപചെലവില്‍ 9.75 എം.എല്‍.ഡി. ജലശുദ്ധീകരണശാല എന്നിവയും പദ്ധതിയുടെ ഭാഗമാണ്. ശുദ്ധീകരിച്ച ജലം ശേഖരിക്കാന്‍ ഉപരിതല-ഭൂതല സംഭരണികളും പദ്ധതിപ്രകാരം നിര്‍മ്മിക്കും. തൊളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്. പ്രേംകുമാര്‍, വിതുര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിപിന്‍, ജില്ലാ പഞ്ചായത്തംഗം എല്‍. ബീന, വാട്ടര്‍ അതോറിറ്റി ചീഫ് എന്‍ജിനീയര്‍ ശ്രീകുമാരന്‍ നായര്‍, ജനപ്രതിനിധികള്‍, ഉദേ്യാഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
hnXp-cþsXmfn-t¡mSv ip²-P-e-hn-X-c-W-]-²Xn \nÀ½m-tWm-ZvLm-S\w \S¶p
Discussion about this post