ന്യൂഡല്‍ഹി: വിവിധ ക്ഷേമ പെന്‍ഷനുകളുടെ തുക വര്‍ധിപ്പിക്കുന്ന കാര്യം പരിഗണനയിലാണെന്ന് കേന്ദ്രമന്ത്രി ജയറാം രമേഷ്. വാര്‍ധക്യകാല പെന്‍ഷനുപുറമേ വികലാംഗര്‍ക്കും വിധവകള്‍ക്കും നല്‍കുന്ന പെന്‍ഷനുകളുടെയും തുക ഉയര്‍ത്താന്‍ ആലോചനയുണ്ട്. 2012-13 സാമ്പത്തിക വര്‍ഷം ക്ഷേമ പെന്‍ഷനുകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ 8400 കോടി രൂപ ചെലവഴിച്ചു ,
2013-14 വര്‍ഷം ഇത് 9400 കോടിയായി ഉയരും. പെന്‍ഷന്‍തുക വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ജന്തര്‍മന്തറില്‍ പ്രക്ഷോഭം നടത്തുന്നവരുമായി ചര്‍ച്ച നടത്താന്‍ പ്രധാനമന്ത്രി നിര്‍ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post