ന്യൂഡല്‍ഹി: മരണക്കിടക്കയിലും ചോരാത്ത പെണ്‍കരുത്തിന് വനിതാദിനത്തില്‍ രാജ്യത്തിന്റെ മരണാനന്തര ബഹുമതി. നീതിക്കുവേണ്ടി പൊരുതുന്ന അനേകം വനിതകള്‍ക്കു പ്രചോദനമായി മാറിയ ഡല്‍ഹി പെണ്‍കുട്ടിക്ക് റാണി ലക്ഷ്മിഭായ് സ്ത്രീശക്തി അവാര്‍ഡ് നല്കിയാണ് രാജ്യം ആദരിച്ചത്. പെണ്‍കുട്ടിക്കുവേണ്ടി അമ്മ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി. പിതാവും സഹോദരങ്ങളും ചടങ്ങിനെത്തിയിരുന്നു. പെണ്‍കുട്ടിയുടെ ആത്മാവിനുള്ളതാണ് ഈ അവാര്‍ഡെന്നും സ്വന്തം ജീവനും അഭിമാനത്തിനുമായി അവസാനനിമിഷം വരെ പോരാടിയ അസാമാന്യ ധൈര്യശാലിയാണ് അവളെ ന്നും രാഷ്ട്രപതി തന്റെ പ്രസംഗത്തില്‍ പറഞ്ഞു. ഇത്തരമൊരു സംഭവം ഇനിയൊരിക്കലും ഉണ്ടാകാന്‍ പാടില്ല. സ്ത്രീകളെ അക്രമങ്ങളില്‍ നിന്നും സംരക്ഷിക്കാനുള്ള ആഹ്വാനമാണ് ഈ അവാര്‍ഡെന്നും പ്രണബ് മുഖര്‍ജി പറഞ്ഞു.
Discussion about this post