കൊല്ലം: ബാലകൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ പാര്‍ട്ടിയെ ഒറ്റക്കെട്ടായി മുന്നോട്ടുകൊണ്ടുപോകാനുള്ള ശ്രമത്തിന് തന്റെ പിന്തുണയുണ്ടാകുമെന്നു മന്ത്രി കെ.ബി.ഗണേഷ്കുമാര്‍. സ്വകാര്യജീവിതത്തില്‍ ഉയര്‍ന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിരോധത്തിലായ ഗണേഷ്, കേരളാ കോണ്‍ഗ്രസ് – ബി പാര്‍ട്ടിക്കും പാര്‍ട്ടി ചെയര്‍മാനായ തന്റെ പിതാവ് ആര്‍.ബാലകൃഷ്ണപിള്ളയ്ക്കും മുന്നില്‍ കീഴടങ്ങുന്ന സൂചനയാണ് നല്‍കിയത്. മന്ത്രിയെന്ന നിലയില്‍ ഗണേഷ് അഴിമതി നടത്തിയെന്നു പാര്‍ട്ടിക്ക് അഭിപ്രായമില്ലെന്ന പിള്ളയുടെ രാവിലത്തെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നതായും ഗണേഷ് പറഞ്ഞു. ഒരു പൊതുചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. അച്ഛനും ഞാനും ഒറ്റക്കെട്ടാണ്. ഞങ്ങള്‍ തമ്മില്‍ അഭിപ്രായവ്യത്യാസമില്ല. അതിനാല്‍ തനിക്ക് കുറ്റബോധവുമില്ലെന്നും ഗണേഷ് പറഞ്ഞു.
Discussion about this post