ന്യൂഡല്‍ഹി: ഡീസല്‍ വിലനിയന്ത്രണം രണ്ട് വര്‍ഷത്തിനകം സ്വകാര്യകമ്പനികളില്‍ നിന്ന് പൂര്‍ണ്ണമായും എടുത്ത് നീക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി വീരപ്പമൊയ്‌ലി. റെയില്‍വേയും കെഎസ്ആര്‍ടിസിയും അടക്കമുള്ള വന്‍കിട ഉപഭോക്താക്കള്‍ വിലവര്‍ദ്ധനയുടെ അധികബാധ്യത ഏറ്റെടുക്കണമെന്നും മന്ത്രി പറഞ്ഞു.
സബ്‌സിഡി നല്‍കുന്നത് വഴി ഉണ്ടാകുന്ന നഷ്ടം നികത്താന്‍ പ്രതിമാസം 40 പൈസ മുതല്‍ 50 പൈസ വരെ വര്‍ധിപ്പിക്കാന്‍ എണ്ണകമ്പനികള്‍ക്ക് സര്‍ക്കാര്‍ നേരത്തെ അനുമതി നല്‍കിയിരുന്നു. ഘട്ടംഘട്ടമായി സബ്‌സിഡി എടുത്തുകളയാനാണ് സര്‍ക്കാരിന്റെ പദ്ധതി.
Discussion about this post