കൊച്ചി: മികച്ച ഷോപ്പിംഗ് അനുഭവങ്ങളുമായി രാജ്യത്തെ ഏറ്റവും വലിയ ഷോപ്പിംഗ് മാളായ ലുലു കൊച്ചി തുറന്നുകൊടുത്തു. ഇടപ്പള്ളിയില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം നിര്‍വഹിച്ചു.
കേരളത്തിന് അഭിമാനിക്കാവുന്ന അവസരമാണിതെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഈ സംരംഭത്തിനു ഇടതു,വലതു സര്‍ക്കാരുകള്‍ നല്‍കിയ പിന്തുണ സംസ്ഥാനത്തെ ഇനിയുള്ള വികസന കാര്യങ്ങളിലും ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്താരാഷ്ട്ര നിലവാരത്തില്‍ പണിതുയര്‍ത്തിയ ഷോപ്പിംഗ് മാളിന് അനുയോജ്യമായ അടിസ്ഥാന സൌകര്യം ഒരുക്കിക്കൊടുക്കുകയെന്നതാണു സര്‍ക്കാരിന്റെ മുന്നിലുള്ള വെല്ലുവിളി. ദുബായിയുടെയും ലണ്ടന്റെയും പ്രതീതി ജനിപ്പിക്കുന്ന ലുലു ഷോപ്പിംഗ് മാളിനു പുറത്തും ഇതുപോലെ പ്രതീതി ഉളവാക്കുന്ന സാഹചര്യങ്ങള്‍ക്കൂടി ഒരുക്കണം. അത് ഒരുക്കിക്കൊടുക്കുകയെന്നതു സര്‍ക്കാരിന്റെ കടമയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ മുഖ്യാതിഥിയായിരുന്നു. കൊച്ചിയില്‍ ഇത്ര വിപുലമായ ഷോപ്പിംഗ് മാള്‍ പടുത്തുയര്‍ത്തിയ യുസഫലി സ്മാര്‍ട്സിറ്റി ഉള്‍പ്പെടെയുള്ള സംസ്ഥാനത്തിന്റെ വികസനമേഖലയ്ക്കു നല്‍കിയ സംഭാവനകള്‍ എന്നും സ്മരിക്കപ്പെടുമെന്ന് വി.എസ്. പറഞ്ഞു. കേന്ദ്ര പ്രവാസികാര്യമന്ത്രി വയലാര്‍ രവി കേക്ക് മുറിച്ചു. ലോയല്‍റ്റി കാര്‍ഡിന്റെ ഉദ്ഘാടനം കേന്ദ്ര ഭക്ഷ്യ പൊതുവിതരണ സഹമന്ത്രി പ്രഫ.കെ.വി. തോമസ് പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനു നല്‍കി നിര്‍വഹിച്ചു. വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി വൈബ് സൈറ്റ് ഉദ്ഘാടനം ചെയ്തു. മാള്‍ മാനുവല്‍ യുഎഇ മന്ത്രി ഷേക്ക് അബ്ദുള്ള അല്‍സലീഹ് പുറത്തിറക്കി. പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ടി.കെ.എ. നായര്‍ മാള്‍ ഗൈഡ് പ്രകാശനം ചെയ്തു.
എക്സൈസ് മന്ത്രി കെ. ബാബു, സാംസ്കാരിക മന്ത്രി കെ.സി. ജോസഫ്, കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല, പി.രാജീവ് എംപി, എംഎല്‍എമാരായ കോടിയേരി ബാലകൃഷ്ണന്‍, എസ്.ശര്‍മ, ഡൊമിനിക് പ്രസന്റേഷന്‍, ഇ.പി. ജയരാജന്‍, ബെന്നി ബഹനാന്‍, വി.ഡി. സതീശന്‍, ജോസ് തെറ്റയില്‍, അന്‍വര്‍ സാദത്ത്, ഹൈബി ഈഡന്‍, മേയര്‍ ടോണി ചമ്മണി, ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍, സിപിഐ നേതാവ് കെ.ഇ. ഇസ്മയില്‍, കളമശേരി മുനിസിപ്പല്‍ ചെയര്‍മാന്‍ ജമാല്‍ മണക്കാടന്‍, ജില്ലാ കളക്ടര്‍ പി.ഐ. ഷേക്ക് പരീത്, സിഐഐ കേരള ഘടകം ചെയര്‍മാന്‍ വി.കെ. മാത്യൂസ്, എഫ്ഐസിസിഐ കേരള ഘടകം ചെയര്‍മാന്‍ എം.ജി ജോര്‍ജ് മുത്തൂറ്റ്, കേരള ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി ചെയര്‍മാന്‍ കെ.എന്‍. മര്‍സൂഖ്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി. നസിറുദ്ദീന്‍, കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് ബെന്നി ഇമ്മട്ടി തുടങ്ങിയവര്‍ പങ്കെടുത്തു. ലുലു ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ എം.എ. യൂസഫ് അലി സ്വാഗതവും എക്സിക്യൂട്ടീവ് ഡയറക്ടര്‍ എം.എ. അഷറഫ് അലി നന്ദിയും പറഞ്ഞു.
ദേശീയപാത 47, 17 എന്നിവ സംഗമിക്കുന്ന ഇടപ്പള്ളി ബൈപാസ് ജംഗ്ഷനില്‍ 17 ഏക്കറിലാണു ലുലുമാള്‍ നിര്‍മിച്ചിരിക്കുന്നത്. 25 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് പൂര്‍ണമായും എയര്‍കണ്ടീഷന്‍ ചെയ്ത ഷോപ്പിംഗ് കോംപ്ളക്സ്. മാളില്‍ 320 പ്രമുഖ ബ്രാന്‍ഡുകളുടെ ഔട്ട്ലെറ്റുകളുണ്ട്. ഒരേസമയം 3,000 കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാം. ഒന്‍പതു സ്ക്രീനുകളുള്ള മള്‍ട്ടിപ്ളെക്സ്, 55,000 ചതുരശ്രയടി വിസ്തീര്‍ണമുള്ള കിഡ്സ് ഏരിയ തുടങ്ങി നിരവധി സവിശേഷതകള്‍ ലുലു മാളിനെ വ്യത്യസ്തമാക്കുന്നു. ഇന്നലെ വൈകുന്നേരം നാലു മുതലാണ് പൊതുജനങ്ങള്‍ക്കു പ്രവേശനം തുടങ്ങിയത്.