ആലുവ: സാധാരണ ശിവരാത്രി നാളില്‍ രാത്രിയിലാണ് ബലിതര്‍പ്പണത്തിന് തിരക്കുണ്ടാകുന്നത്. എന്നാല്‍ ഇന്നു പുലര്‍ച്ചെ മുതലാണ് മണപ്പുറത്ത് തിരക്ക് വര്‍ദ്ധിച്ചത്. രാവിലെ 11 നും തിരക്ക് തുടരുകയാണ്. ഇന്നലെ രാത്രി 12 നുള്ള ശിവരാത്രി വിളക്കിന് ശേഷമാണ് പിതൃതര്‍പ്പണം ആരംഭിച്ചത്. ബലിതര്‍പ്പണത്തിനായി 250 ലധികം ബലിത്തറകള്‍ ദേവസ്വം ബോര്‍ഡ് ഒരുക്കിയിരുന്നു.
മണപ്പുറത്തേക്ക് പെരിയാറിനു കുറുകേയുള്ള താത്കാലിക നടപ്പാലത്തിന്റെ നിര്‍മാണം ഞായറാഴ്ച ഉച്ചയോടെയാണ് പൂര്‍ത്തിയായി. അതേസമയം പാലത്തിന് ഇരുവശത്തും പ്രത്യേകമായി നിര്‍മിക്കേണ്ട പോലീസുകാരുടെ പ്ലാറ്റ്‌ഫോമിന്റെ പണി പൂര്‍ത്തിയാട്ടില്ല. പാലത്തിലൂടെയുള്ള യാത്ര തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണി വരെ സൗജന്യമായിരിക്കും. അതിനു ശേഷം പാലത്തിന്റെ ഒരു വശത്തേക്ക് സഞ്ചരിക്കാന്‍ അഞ്ചു രൂപ നല്‍കണം.
Discussion about this post