ന്യൂഡല്‍ഹി: കോളിളക്കമുണ്ടാക്കിയ ഡല്‍ഹി കൂട്ടബലാത്സംഗക്കേസിലെ മുഖ്യപ്രതി രാംസിങ്ങിന്റെ (33) മരണം ആത്മഹത്യ തന്നെയാണന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ചൊവ്വാഴ്ച എ.ഐ.ഐ.എം.എസിലാണ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. എന്നാല്‍, ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് രാംസിങിനെ തിഹാര്‍ ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രാംസിങ് കൊല്ലപ്പെട്ടതാണെന്നും സംഭവത്തില്‍ സി.ബി.ഐ. അന്വേഷണം വേണമെന്നും കുടുംബാംഗങ്ങളും രാംസിങിന്റെ അഭിഭാഷകനും ആവശ്യപ്പെട്ടിരുന്നു.
Discussion about this post