ന്യൂഡല്‍ഹി: രാജ്യത്തെ പെട്രോള്‍ വില ലിറ്ററിന് രണ്ട് രൂപ കുറച്ചു. പുതുക്കിയ വില ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വില കുറഞ്ഞതിനെ തുടര്‍ന്നാണ് എണ്ണ കമ്പനികള്‍ പെട്രോള്‍ വില കുറച്ചത്. അതേസമയം ഡീസല്‍വില മാറ്റമില്ലാതെ തുടരും. കഴിഞ്ഞ ദിവസം പെട്രോള്‍ വിലയില്‍ ഒരു രൂപയുടെ കുറവ് വരുത്തുമെന്നും ഡിസല്‍ വിലയില്‍ 40 – 50 പൈസയുടെ വില വര്‍ധനവ് ഉണ്ടാകുമെന്നായിരുന്നു ആദ്യം ലഭിച്ച വിവരം.
വാറ്റ് ഉള്‍പ്പെടെ ഡല്‍ഹിയില്‍ 2.40 പൈസയുടെ കുറവുണ്ടാകും.ഇപ്പോള്‍ ലിറ്ററിന് 70.74 എന്നത് 68.34 ആയി കുറയും. തിരുവനന്തപുരത്ത് നിലവിലെ വിലയായ 73.05 കുറഞ്ഞ് 70.53 ആകും. ഇതു കൂടാതെ സംസ്ഥാനം ഏര്‍പ്പെടുത്തിയിരിക്കുന്ന നികുതിയിലും കുറവ് വരും.
തുടര്‍ച്ചയായ രണ്ടു വര്‍ധനവുകള്‍ക്ക് ശേഷമാണ് ഇപ്പോള്‍ പെട്രോള്‍ വിലയില്‍ രണ്ടു രൂപയുടെ ഇളവ് അനുവദിച്ചിരിക്കുന്നത്. ആദ്യം 1.50 പൈസയും രണ്ടാമത് 1.40 പൈസയുമായിരുന്നു വില വര്‍ധിപ്പിച്ചത്. ഏറ്റവും ഒടുവിലത്തെ ഇന്ധന വില വര്‍ധനവിന് ശേഷം അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 131 ഡോളറില്‍ നിന്ന് 120 ഡോളറായി കുറഞ്ഞിരുന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യം മെച്ചപ്പെടുകയും ചെയ്തിരുന്നു.
കേരളത്തിലെ വിവിധ ജില്ലകളിലെ പുതുക്കിയ വില (ബ്രാക്കറ്റില്‍ പഴയ വില)
തിരുവനന്തപുരം: 70.53 (73.05), കൊല്ലം: 70.90 (73.42), ആലപ്പുഴ: 70.49 (73.01), പത്തനംതിട്ട: 70.74 (73.26), കോട്ടയം: 70.49 (73.05), ഇടുക്കി 70.91, എറണാകുളം: 70.28 (73.83), തൃശൂര്‍ : 70.46 (73.15), പാലക്കാട്: 70.87 (73.39), മലപ്പുറം: 70.77 (73.29), കോഴിക്കോട്: 70.56 (73.08), വയനാട്: 71.05 (73.57), കണ്ണൂര്‍ : 70.46 (73.98), കാസര്‍ഗോട്: 70.86 (73.38).
Discussion about this post