കോഴിക്കോട്: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ സിപിഎം നേതാക്കള്‍ ഗൂഢാലോചന നടത്തിയതായി സാക്ഷിമൊഴി. പി.കെ.കുഞ്ഞനന്തന്റെ പാനൂരിലെ അയല്‍വാസി 19-ാം സാക്ഷി കെ.ബാബുവാണ് മൊഴി നല്‍കിയത്.
പ്രതികളായ കെ.സി.രാമചന്ദ്രനും ഗുണ്ടാ നേതാവ് ട്രൗസര്‍ മനോജും കുഞ്ഞനന്തന്‍ താമസിക്കുന്ന വീട്ടിലേക്ക് ഏപ്രില്‍ 20നു രാവിലെ ഏഴേ മുക്കാലോടെ ബൈക്കില്‍ വരുന്നതു കണ്ടതായി ബാബു മൊഴി നല്‍കി. ബൈക്ക് പുറത്തു നിര്‍ത്തിയിട്ട് ഇരുവരും കുഞ്ഞനന്തന്റെ വീട്ടിലേക്കു കയറുകയായിരുന്നു എന്നാണു മൊഴി.
കെ.സി.രാമചന്ദ്രനെയും പി.കെ. കുഞ്ഞനന്തനെയും മനോജിനെയും ബാബു കോടതിയില്‍ തിരിച്ചറിയുകയും ചെയ്തു.
Discussion about this post