ന്യൂഡല്‍ഹി: കേരളത്തിലേക്കും ഇന്ത്യയിലെ മറ്റു സ്ഥലങ്ങളിലേക്കുമുള്ള യാത്ര ഒഴിവാക്കണമെന്ന് പൗരന്മാരോട് ഇറ്റലി. വിദേശകാര്യ മന്ത്രാലയമാണ് നിര്‍ദേശം നല്‍കിയത്. കടല്‍ക്കൊല കേസില്‍ നാവികര്‍ തിരിച്ചു വരില്ലെന്ന് ഇറ്റലി ഇന്ത്യയെ അറിയിച്ചതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം പ്രതിസന്ധിയിലായിരുന്നു. ഈ സാഹചര്യത്തില്‍ ജനരോഷം ഭയന്നാണ് കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ഇറ്റലി പൗരന്മാരോട് ആവശ്യപ്പെട്ടത്. ഇതോടെ ഇന്ത്യയിലേക്കുള്ള ഇറ്റാലിയന്‍ വിനോദസഞ്ചാരികളുടെ വരവും നിലയ്ക്കും.
Discussion about this post