ന്യൂഡല്‍ഹി: ഇന്ത്യയില്‍ വര്‍ദ്ധിച്ചുവരുന്ന സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനായി പ്രത്യേക നിയമനിര്‍മാണം നടത്തുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു. നാരായണ്‍പൂരില്‍ ഘാനി ഖാന്‍ ചൌധരി ഇന്‍സ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്നോളജി മന്ദിരത്തിന്‍റെ തറക്കല്ലിടല്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സോണിയ ഗാന്ധി. സ്തീകളുടെ ക്ഷേമത്തിനും അവരുടെ ശാക്തീകരണത്തിനും വേണ്ടി യുപിഎ ഗവണ്‍മെന്റ് ഏറെ ചുവടുകള്‍ മുന്നോട്ടുവച്ചിട്ടുണ്ട്. ആയിരം കോടി രൂപ മുതല്‍മുടക്കില്‍ വനിതാബാങ്കുകള്‍ തുറക്കാന്‍ പദ്ധതിയിട്ടിട്ടുണ്ട്. രാജ്യത്തെ വനിതകളുടെ അഭിമാനവും അംഗീകാരവും കാത്തുസൂക്ഷിക്കാന്‍ ഇതു വളരെയധികം സഹായകമാകുമെന്നും സോണിയഗാന്ധി പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷയ്ക്കൊപ്പം പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും ചടങ്ങിനെത്തിയിരുന്നു.
Discussion about this post