തിരുവനന്തപുരം: സംഗീത കോളേജുകളില്‍ നിലവിലുണ്ടായിരുന്ന തസ്തികകള്‍ അകാരണമായി മരവിപ്പിച്ചിട്ടുണ്ടെങ്കില്‍ അത് പുന:സ്ഥാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദു റബ്ബ് പറഞ്ഞു. സ്വാതി തിരുനാള്‍ സംഗീത കോളേജില്‍ പുതുതായി നിര്‍മ്മിച്ച റിക്കാര്‍ഡിങ് സ്റുഡിയോ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കലാമത്സരങ്ങളില്‍ പങ്കെടുക്കുന്നതിന് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ ഫണ്ട് സ്വരൂപിച്ച് സാമ്പത്തിക സഹായം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
സ്വാതി തിരുനാള്‍ സംഗീത കോളേജില്‍ നിര്‍മ്മിച്ചിട്ടുള്ള ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിന്റെ തുടര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് എം.എല്‍.എ. ഫണ്ടില്‍നിന്നും തുക ലഭ്യമാക്കുമെന്ന് ആരോഗ്യ-ദേവസ്വം മന്ത്രി വി.എസ്. ശിവകുമാര്‍ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.
ഈ വര്‍ഷത്തെ കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാക്കളായ സ്വാതി തിരുനാള്‍ കോളേജ് പ്രിന്‍സിപ്പാള്‍ വനജാ ശങ്കറിനെയും ഇലഞ്ഞിമേല്‍ സുശീല്‍കുമാറിനെയും എം.എ. ബേബി എം.എല്‍.എ. പുരസ്ക്കാരം നല്‍കി ആദരിച്ചു. ചടങ്ങില്‍ കൌണ്‍സിലര്‍ മാധവദാസ്, പി.ഡബ്ള്യു.ഡി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ റോസമ്മ, പി.ടി.എ. വൈസ് പ്രസിഡന്റ് ആര്‍ട്ടിസ്റ് ദാസ്, ജനറല്‍ കണ്‍വീനര്‍ സി. ധര്‍മ്മരാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post