തിരുവനന്തപുരം: ദേശീയ ജനസംഖ്യാരജിസ്ററില്‍ പേരുചേര്‍ക്കുന്നതിന് ഒന്നാംഘട്ട ബയോമെട്രിക് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തികരിച്ച സ്ഥലങ്ങളില്‍ രണ്ടാംഘട്ട ബയോമെട്രിക് ക്യാമ്പുകള്‍ ഉടന്‍ ആരംഭിക്കും. ഒന്നാംഘട്ട ബയോമെട്രിക് ക്യാമ്പുകളില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്കും ആ സമയത്ത് പുതിയ എന്‍.പി.ആര്‍. ഫോമുകള്‍ പൂരിപ്പിച്ച് നല്‍കിയവര്‍ക്കും രണ്ടാംഘട്ട ക്യാമ്പുകളില്‍ പങ്കെടുക്കാം.
രണ്ടാംഘട്ട ക്യാമ്പുകളില്‍ പങ്കെടുക്കാനുള്ള അറിയിപ്പ് അതിനര്‍ഹരായ വ്യക്തികള്‍ക്ക്/കുടുംബങ്ങള്‍ക്ക് അവരുടെ പ്രദേശത്ത് ക്യാമ്പ് ആരംഭിക്കുന്ന സമയത്ത് എന്യൂമറേറ്റര്‍മാര്‍ മുഖാന്തിരം നല്‍കും. രജിസ്ററിലെ വിവരങ്ങള്‍ തുടര്‍ച്ചയായി പുതുക്കുതിന് ഒരു സ്ഥിരം സംവിധാനം ഭാവിയില്‍ ഏര്‍പ്പെടുത്തും. പുതിയ സ്ഥിരതാമസക്കാര്‍ക്കും ഭാവിയില്‍ എന്‍.പി.ആര്‍. ല്‍ രജിസ്റര്‍ ചെയ്യാന്‍ ഈ സൌകര്യം പ്രയോജനപ്പെടുത്താന്‍ കഴിയും. തീരദേശ വില്ലേജുകളിലെ താമസക്കാര്‍ക്ക് ലഭിച്ച റസിഡന്റ് ഐ.ഡി. കാര്‍ഡില്‍ എന്തെങ്കിലും തെറ്റുകളുണ്ടെങ്കില്‍ തീരദേശ വില്ലേജുകളില്‍ ഇപ്പോള്‍ നടത്തിവരുന്ന ബയോമെട്രിക് ക്യാമ്പുകള്‍ വഴി തിരുത്തി പരിഹരിക്കാം.
എന്‍.പി.ആര്‍. സംബന്ധമായ സംശയനിവാരണത്തിന് ഇ-മെയില്‍[email protected], ഫോണ്‍ 0471-2481861.
Discussion about this post