തിരുവനന്തപുരം: ആരോഗ്യമേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട പദ്ധതികള്‍ മെച്ചപ്പെട്ട രീതിയില്‍ നടപ്പാക്കുകയും ചെയ്യുന്ന തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പുരസ്കാരങ്ങള്‍ നല്‍കുന്നു. സംസ്ഥാനതലത്തിലും ജില്ലാതലങ്ങളിലും വെവ്വേറെ പുരസ്കാരങ്ങളാണ് നല്‍കുക.
സംസ്ഥാനതലത്തില്‍ ജില്ലാ പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റി, ബ്ളോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് എന്നിവയ്ക്ക് ഒന്നും രണ്ടും മൂന്നും സമ്മാനമായി യഥാക്രമം പത്തുലക്ഷം, അഞ്ചുലക്ഷം, മൂന്നുലക്ഷം രൂപ വീതം നല്‍കും. കോര്‍പറേഷനുകള്‍ക്ക് ഒന്നും രണ്ടും പുരസ്കാരങ്ങളേയുള്ളൂ. യഥാക്രമം 10 ലക്ഷം അഞ്ച് ലക്ഷം രൂപ വീതമാണ് നല്‍കുക. ജില്ലാതലത്തില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന പഞ്ചായത്തുകള്‍ക്ക് അഞ്ച്ലക്ഷം മൂന്നുലക്ഷം രൂപവീതം ഒന്നും രണ്ടും സമ്മാനങ്ങളും നല്‍കും. സമ്മാനമായി ലഭിക്കുന്ന തുക ആരോഗ്യമേഖലയിലെ പ്രവര്‍ത്നങ്ങള്‍ക്കുതന്നെ വിനിയോഗിക്കണം.
പുരസ്കാര മാനദണ്ഡങ്ങള്‍ നിശ്ചയിക്കാന്‍ എന്‍.ആര്‍.എച്ച്.എം. ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഏപ്രില്‍ മാസത്തില്‍ തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്യും.
Discussion about this post