തിരുവനന്തപുരം: ലോക നാടകദിനാഘോഷത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്ളിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സംസ്ഥാനതല നാടകഗാനാലാപന മത്സരം മാര്‍ച്ച് 27ന് രാവിലെ 10 മുതല്‍ തിരുവനന്തപുരം ഹസന്‍ മരയ്ക്കാര്‍ ഹാളില്‍ (വിവേകാനന്ദ ഇന്‍സ്റിറ്റ്യൂട്ട്) നടക്കും.
അമച്വര്‍-പ്രൊഫഷണല്‍ നാടക സമിതികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കലാ-സാംസ്കാരിക സംഘടനകള്‍ എന്നിവയില്‍ നിന്നുള്ള ഗ്രൂപ്പുകള്‍ക്കും വ്യക്തികള്‍ക്കും പങ്കെടുക്കാം. താല്‍പ്പര്യമുള്ളവര്‍ മുന്‍കൂട്ടി പേര് രജിസ്റര്‍ ചെയ്യണം. വിശദവിവരങ്ങള്‍ക്ക് കള്‍ച്ചറല്‍ ഡവലപ്മെന്റ് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍- 0471 2325426, 9496003242.
Discussion about this post