ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഗോരദ്പൂരില്‍ നിന്നും രണ്ടു ഭീകരരെ ഡല്‍ഹി പോലീസ് അറസ്റ്റു ചെയ്തു. വ്യാഴാഴ്ച രാത്രിയാണ് ഇവരെ അറസ്റ്റു ചെയ്തത്. ഇവര്‍ താമസിച്ചിരുന്ന ഡല്‍ഹി ജുമാ മസ്ജിദിന് സമീപത്തെ ഹോട്ടലില്‍ നിന്നും എകെ 47 തോക്കുകളും മറ്റ് സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. ഹോളിയോടനുബന്ധിച്ച് ഇന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ സ്ഫോടനം നടത്താന്‍ ഭീകരര്‍ തയാറെടുക്കുകയായിരുന്നു. പിടിയിലായവര്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്തിടെ ശ്രീനഗറിലുണ്ടായ ഭീകരാക്രമണത്തില്‍ ഇവര്‍ക്ക് പങ്കുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. പോലീസ് ഇവരെ ചോദ്യം ചെയ്തു വരികയാണ്. പ്രാഥമിക ചോദ്യം ചെയ്യലില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഉത്തരേന്ത്യയിലും ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളിലും പോലീസ് തെരച്ചില്‍ തുടരുകയാണ്.
Discussion about this post