തിരുവനന്തപുരം: നാവികര്‍ മടങ്ങിവരുന്നത് കേന്ദ്രസര്‍ക്കാരിന്റെ ഉറച്ച നിലപാടുകളുടെ ഫലമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്യാന്‍ ഒരു രാജ്യത്തെയും അനുവദിക്കില്ലെന്നാണ് ഇത് തെളിയിക്കുന്നതെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.
നേരത്തെ ഇറ്റാലിയന്‍ നാവികരെ തിരികെ എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. നാവികരെ തിരികെ എത്തിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ഉറപ്പ് നല്‍കിയിരുന്നു.
Discussion about this post