തിരുവനന്തപുരം: നിയുക്ത കേരള ഗവര്‍ണര്‍ നിഖില്‍ കുമാറിന് തിരുവനന്തപുരം എയര്‍ഫോഴ്സ് ടെക്നിക്കല്‍ ഏരിയയില്‍ ആചാരപരമായ വരവേല്‍പ്പ് നല്‍കി. ഉച്ചയ്ക്ക് 1.50-ന് ദക്ഷിണമേഖല വായുസേനയുടെ ടെക്നിക്കല്‍ ഏരിയയില്‍ വിമാനമിറങ്ങിയ നിയുക്തഗവര്‍ണര്‍ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചശേഷം പരേഡ് പരിശോധിച്ചു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ മന്ത്രിമാരായ കെ.എം.മാണി, പി.കെ.കുഞ്ഞാലിക്കുട്ടി, കെ.ബാബു, വി.കെ.ഇബ്രാഹിംകുഞ്ഞ്, എം.എല്‍.എമാരായ രമേശ് ചെന്നിത്തല, ലൂഡി ലൂയിസ്, മേയര്‍ അഡ്വ.കെ.ചന്ദ്രിക, ചീഫ് സെക്രട്ടറി ജോസ് സിറിയക്, പൊതുഭരണ സെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍, പി.എസ്.സി.ചെയര്‍മാന്‍ ഡോ.കെ.എസ്.രാധാകൃഷ്ണന്‍, സംസ്ഥാന പോലീസ് മേധാവി കെ.എസ്.ബാലസുബ്രഹ്മണ്യന്‍ എന്നിവര്‍ ചേര്‍ന്ന് നിഖില്‍കുമാറിനെ സ്വീകരിച്ചു. ആര്‍മി സ്റേഷന്‍ കമാന്‍ഡര്‍ യാദവ്, എയര്‍ സ്റേഷന്‍ കമാന്‍ഡര്‍ ആര്‍.കെ.ജോളി, എ.ഡി.ജി.പിമാരായ ടി.പി.സെന്‍കുമാര്‍, ഹേമചന്ദ്രന്‍, സിറ്റി പോലീസ് കമ്മീഷണര്‍ പി.വിജയന്‍, രാജ്ഭവന്‍ ഉദ്യോഗസ്ഥര്‍, ഇന്‍ഫര്‍മേഷന്‍ പബ്ളിക് റിലേഷന്‍സ് ഡയറക്ടര്‍ എ.ഫിറോസ് തുടങ്ങിയവര്‍ സംബന്ധിച്ചു.
ശനിയാഴ്ച രാവിലെ 11.30-ന് രാജ്ഭവന്‍ ആഡിറ്റോറിയത്തില്‍ വച്ചുനടക്കുന്ന ചടങ്ങില്‍ നിഖില്‍കുമാര്‍ ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.
Discussion about this post