Friday, September 18, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ശ്രീരാമനവമി രഥയാത്ര മാര്‍ച്ച് 27ന് ശ്രീമൂകാംബികാക്ഷേത്രത്തില്‍നിന്ന് ആരംഭിക്കും

by Punnyabhumi Desk
Mar 23, 2013, 12:35 pm IST
in കേരളം, മറ്റുവാര്‍ത്തകള്‍
വാര്‍ത്താസമ്മേളനത്തില്‍ ശ്രീരാമനവമി മഹോത്സവം ജനറല്‍ കണ്‍വീനര്‍ ബ്രഹ്മചാരി പ്രവിത് കുമാര്‍ സംസാരിക്കുന്നു. പബ്ലിസിറ്റി കണ്‍വീനര്‍ ടി.മായാമോഹന്‍ സമീപം.

വാര്‍ത്താസമ്മേളനത്തില്‍ ശ്രീരാമനവമി മഹോത്സവം ജനറല്‍ കണ്‍വീനര്‍ ബ്രഹ്മചാരി പ്രവിത് കുമാര്‍ സംസാരിക്കുന്നു. പബ്ലിസിറ്റി കണ്‍വീനര്‍ ടി.മായാമോഹന്‍ സമീപം.

തിരുവനന്തപുരം: ചേങ്കോട്ടുകോണം ശ്രീരാമദാസാശ്രമത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ശ്രീരാമനവമി ഹിന്ദുമഹാസമ്മേളനത്തിന്റെ മുന്നോടിയായുളള ശ്രീരാമനവമി രഥയാത്രകള്‍ മാര്‍ച്ച് 27ന് കൊല്ലൂര്‍ ശ്രീ മൂകാംബികാ ദേവീക്ഷേത്രസന്നിധിയില്‍നിന്ന് ആരംഭിക്കും.  ശ്രീ മൂകാംബികാദേവിയുടെ ശ്രീകോവിലില്‍നിന്ന് മുഖ്യതന്ത്രി പകര്‍ന്നു നല്‍കുന്ന ജ്യോതി കേരളത്തിലേക്കുള്ള രഥത്തില്‍ ശ്രീരാമദാസാശ്രമം അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദസരസ്വതിയും മഹാരാഷ്ട്രയിലേക്കുള്ള രഥത്തില്‍ സ്വാമി കൃഷ്ണാനന്ദസരസ്വതിയും പ്രതിഷ്ഠിച്ചുകൊണ്ട് രഥയാത്രകളുടെ പ്രയാണത്തിന് തുടക്കംകുറിക്കും. രാമായണത്തിന്റെ ആദ്ധ്യാത്മികമായ ആന്തരികസത്ത ജനഹൃദയങ്ങളിലെത്തിക്കുക എന്ന സന്ദേശവുമായാണ് രഥയാത്ര നടത്തുന്നത്.

വാര്‍ത്താസമ്മേളനത്തില്‍ ശ്രീരാമനവമി മഹോത്സവം ജനറല്‍ കണ്‍വീനര്‍ ബ്രഹ്മചാരി പ്രവിത് കുമാര്‍ സംസാരിക്കുന്നു. പബ്ലിസിറ്റി കണ്‍വീനര്‍ ടി.മായാമോഹന്‍ സമീപം.
വാര്‍ത്താസമ്മേളനത്തില്‍ ശ്രീരാമനവമി മഹോത്സവം ജനറല്‍ കണ്‍വീനര്‍ ബ്രഹ്മചാരി പ്രവിത് കുമാര്‍ സംസാരിക്കുന്നു. പബ്ലിസിറ്റി കണ്‍വീനര്‍ ടി.മായാമോഹന്‍ സമീപം.

ക്ഷേത്ര മാതൃകയില്‍ നിര്‍മ്മിച്ചിട്ടുള്ള ശ്രീരാമ രഥങ്ങളില്‍ പഞ്ചലോഹനിര്‍മ്മിതമായ ശ്രീരാമസീത ആഞ്ജനേയ വിഗ്രഹം, ശ്രീരാമപാദുകം, ചൂഡാരത്‌നം, ശ്രീരാമദാസാശ്രമ സ്ഥാപകാചാര്യന്‍ ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെയും ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതിയുടെയും ഛായാചിത്രങ്ങള്‍ എന്നിവ നിത്യാരാധനയ്ക്കും ദര്‍ശനത്തിനുമായി ഉണ്ടാകും.

മാര്‍ച്ച് 27ന് ദക്ഷിണ കര്‍ണ്ണാടകം, 28ന് കാസര്‍ഗോഡ്, 29ന് കണ്ണൂര്‍, 30ന് വയനാട്, മാര്‍ച്ച് 31 ഏപ്രില്‍ 1 കോഴിക്കോട്, 2, 3 മലപ്പുറം, 4,5 പാലക്കാട്, 6ന് തൃശൂര്‍, 7ന് എറണാകുളം, 8ന് ആലപ്പുഴ, 9ന് കോട്ടയം,10, 11 ഇടുക്കി, 12ന് പത്തനംതിട്ട, 13,14 കൊല്ലം, 15ന് തിരുവനന്തപുരം വഴി കന്യാകുമാരി എന്നീ ജില്ലകളിലും 16ന് കന്യാകുമാരിയില്‍നിന്ന് തിരികെയെത്തി തിരുവനന്തപുരത്തും പര്യടനം നടത്തും. രഥയാത്ര ശ്രീരാമനവമി ദിവസമായ ഏപ്രില്‍ 19ന് ചേങ്കോട്ടുകോണം ശ്രീരാമദാസാശ്രമത്തില്‍ സമാപിക്കും.

എല്ലാ ജില്ലകളിലും രഥായാത്ര സമാപനകേന്ദ്രത്തിലും ശ്രീരാമനവമി ഹിന്ദുമഹാസമ്മേളനങ്ങള്‍ നടക്കും. മന്ത്രിമാര്‍, വിവിധ ഹൈന്ദവ സംഘടനനേതാക്കള്‍, ആദ്ധ്യാത്മികാചാര്യന്മാര്‍, വിവിധ മഠങ്ങളിലെ സന്ന്യാസി ശ്രേഷ്ഠന്മാര്‍, രാഷ്ട്രീയ സാമൂഹ്യ സാംസ്‌ക്കാരിക നായകന്മാര്‍ തുടങ്ങിയവര്‍ സമ്മേളനങ്ങളില്‍ പങ്കെടുക്കും. ഏപ്രില്‍ 18 മുതല്‍ 28 വരെ ചേങ്കോട്ടുകോണം ശ്രീരാമദാസാശ്രമത്തില്‍  ശ്രീരാമനവമി ഹിന്ദു മഹാസമ്മേളനവും ശ്രീരാമായണ നവാഹയജ്ഞവും ശ്രീരാമനവമി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരം പ്രസ്‌ക്ലബ്ബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍  ശ്രീരാമനവമി മഹോത്സവം ജനറല്‍ കണ്‍വീനര്‍ ബ്രഹ്മചാരി പ്രവിത് കുമാര്‍, പബ്ലിസിറ്റി കണ്‍വീനര്‍ ടി.മായാമോഹന്‍ എന്നിവര്‍ പങ്കെടുത്തു.

Share
Tweet
Send

Related News

കേരളം

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

കേരളം

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

പുതിയ വാർത്തകൾ

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies