തിരുവനന്തപുരം: സംസ്ഥാന ഗവര്‍ണറായി നിഖില്‍ കുമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവന്‍ ആഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഹൈക്കോടതി ചീഫ് ജസ്റിസ് മഞ്ജുള ചെല്ലൂര്‍ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍, മന്ത്രിമാരായ അടൂര്‍ പ്രകാശ്, പി.കെ.കുഞ്ഞാലിക്കുട്ടി, കെ.ബി.ഗണേഷ് കുമാര്‍, ഷിബു ബേബിജോണ്‍, കെ.സി ജോസഫ് വി.എസ്. ശിവകുമാര്‍, സി.എന്‍.ബാലകൃഷ്ണന്‍, ആര്യാടന്‍ മുഹമ്മദ,് പി.കെ.ജയലക്ഷ്മി, പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍, ഡപ്യൂട്ടി സ്പീക്കര്‍ എന്‍.ശക്തന്‍, എം.പിമാര്‍, എം.എല്‍.എമാര്‍, ചീഫ് സെക്രട്ടറി തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post