കൊച്ചി: സാമ്പത്തികമായി പിന്നോക്കം നില്‍ക്കുവര്‍ക്കും ദുര്‍ബല വിഭാഗങ്ങള്‍ക്കുമായി ആവിഷ്‌കരിച്ചിട്ടുള്ള ഭവന പദ്ധതികളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കുമെ് എക്‌സൈസ്, തുറമുഖ മന്ത്രി കെ. ബാബു അറിയിച്ചു. ഇ.എം.എസ് സമ്പൂര്‍ണ ഭവന പദ്ധതിയില്‍ പലിശയിനത്തിലും ഇന്ദിര ആവാസ് യോജനയില്‍ പലിശയ്ക്കു പുറമേ മുതല്‍ ഇനത്തിലും തുക തിരിച്ചടക്കേണ്ട ബാധ്യതയാണ് സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുതെ്ന്ന് അദ്ദേഹം പറഞ്ഞു. കുടുംബശ്രീ പച്ചക്കറി വ്യാപന പദ്ധതി, ഭവന നിര്‍മാണ സഹായ പദ്ധതി, കീഴ്മാട് പഞ്ചായത്തില്‍ പട്ടികജാതി ഫ്‌ളാറ്റ് നിര്‍മാണ പദ്ധതി എന്നിവയ്ക്കുള്ള എറണാകുളം ജില്ല പഞ്ചായത്തിന്റെ ധനസഹായ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇ.എം.എസ് സമ്പൂര്‍ണ ഭവന പദ്ധതിയില്‍ പലിശ ഇനത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള തുക ബജറ്റ് വിഹിതത്തിലൂടെ അനുവദിക്കും. പദ്ധതിക്കായി അടിയന്തിരമായി സമാഹരിക്കേണ്ട 400 കോടി രൂപയ്ക്കായി ത്രിതല സഹകരണ ബാങ്കിങ് സംവിധാനത്തെയാണ് ആശ്രയിക്കുത്. 10.75 ശതമാനം നിരക്ക് വരെയുള്ള പലിശയ്ക്കാണ് സബ്‌സിഡി. ഇന്ദിര ആവാസ് യോജനയില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വായ്പയായി ലഭ്യമാക്കു 200 കോടി രൂപയുടെ പൂര്‍ണ ബാധ്യതയും സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ജൈവകൃഷിയിലും മത്സ്യോല്‍പാദനത്തിലും സംസ്ഥാനത്തെ സ്വയം പര്യാപ്തമാക്കുതിനായി ആവിഷ്‌കരിച്ച വിവിധ പദ്ധതികള്‍ വന്‍മാറ്റമാണ് സമൂഹത്തില്‍ സൃഷ്ടിച്ചിരിക്കുത്. ഗ്രോ ബാഗുകളിലുള്ള കൃഷി രീതി ഓരോ വീട്ടിലും പച്ചക്കറി കൃഷിയെ സ്വപ്നം സഫലമാക്കും.
ഫിഷറീസ് വകുപ്പ് ആവിഷ്‌കരിച്ചിട്ടുള്ള മത്സ്യസമൃദ്ധി പദ്ധതി ഉള്‍നാടന്‍ ജലാശങ്ങളിലെ മത്സ്യസമ്പത്തില്‍ ഗണ്യമായ വര്‍ധനവ് വരുത്തിയിട്ടുണ്ട്. ഭൂതത്താന്‍കെട്ടില്‍ ജില്ല പഞ്ചായത്തുമായി ചേര്‍ മത്സ്യവിത്തുല്‍പ്പാദന കേന്ദ്രം സ്ഥാപിക്കുതിന് ആറരക്കോടി രൂപയുടെ പദ്ധതിക്കാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുതെും മന്ത്രി പറഞ്ഞു. കുടുംബശ്രീയുടെ സമഗ്ര പച്ചക്കറി വ്യാപന പദ്ധതിക്കുള്ള ജില്ല പഞ്ചായത്തിന്റെ വിഹിതമായ 30 ലക്ഷം രൂപയുടെ ചെക്ക് ജില്ല കോ ഓഡിനേറ്റര്‍ ടാനി തോമസ് ഏറ്റുവാങ്ങി. ഇന്ദിര ആവാസ് യോജനയ്ക്ക് ജില്ല പഞ്ചായത്ത് നല്‍കു 7.58 കോടി രൂപ ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ എന്‍. വിനോദിനിക്കും കീഴ്മാട് പഞ്ചായത്തില്‍ പട്ടികജാതിക്കാര്‍ക്ക് ഫ്‌ളാറ്റ് നിര്‍മിക്കുതിനുള്ള 19.50 ലക്ഷം രൂപ പഞ്ചായത്ത് പ്രസിഡന്റ് ലൈസ സെബാസ്റ്റ്യനും മന്ത്രി കൈമാറി.
കുടുംബശ്രീ യൂണിറ്റുകള്‍ക്കുള്ള ഗ്രോ ബാഗുകളുടെ വിതരണവും മന്ത്രി നിര്‍വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുപ്പിള്ളി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബിന്ദു ജോര്‍ജ്, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ബാബു ജോസഫ്, അഡ്വ. സാജിത സിദ്ധിഖ്, കെ.കെ. സോമന്‍, അംഗങ്ങളായ കെ.ജെ. ലീനസ്, ചിമ്മ വര്‍ഗീസ്, സെക്രട്ടറി കെ.കെ. അബ്ദുള്‍ റഷീദ്, കുടുംബശ്രീ ജില്ല അസി കോ ഓഡിനേറ്റര്‍മാരായ സിന്‍സിമോള്‍ ആന്റണി, അസിം ലബ്ബ എന്നിവര്‍ പ്രസംഗിച്ചു.
Discussion about this post