കൊച്ചി: സ്‌മാര്‍ട്ട് സിറ്റി പദ്ധതിയുടെ കാര്യത്തില്‍ നാളെ ചേരുന്ന മന്ത്രിസഭായോഗം അന്തിമ തീരുമാനം കൈക്കൊള്ളുമെന്ന് പദ്ധതി ചെയര്‍മാന്‍ കൂടിയായ മന്ത്രി എസ്.ശര്‍മ പറഞ്ഞു. കരാറില്‍ ഇല്ലാത്ത വ്യവസ്ഥകള്‍ക്ക് വേണ്ടിയാണ് ടീകോം കടുംപിടിത്തം തുടരുന്നതെന്നും അദ്ദേഹം കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ടീകോം അവരുടെ ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുന്ന പശ്ചാത്തലത്തില്‍ പദ്ധതിയുടെ കാര്യത്തില്‍ തീരുമാനം എടുക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാവുകയാണ്. തര്‍ക്ക വിഷയത്തില്‍ സര്‍ക്കാരും ടികോമും തമ്മില്‍ നിരവധി തവണ കത്തിടപാടുകള്‍ നടന്നു.
സ്വതന്ത്രാവകാശമായി കൂടുതല്‍ ഭൂമി വിട്ടുകൊടുക്കാന്‍ കരാറില്‍ വ്യവസ്ഥ ഇല്ലാത്തതിനാല്‍ ടീകോമിന്റെ ആവശ്യം സര്‍ക്കാരിന് അംഗീകരിക്കാനാവില്ല – മന്ത്രി വിശദീകരിച്ചു.
Discussion about this post