തിരുവനന്തപുരം: രാജാക്കാട് ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഏഴ് വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തില്‍ കോളജ് അധികൃതരുടെ പ്രതികരണത്തില്‍ നിയമസഭയില്‍ പ്രതിഷേധം. കുട്ടികള്‍ വിനോദയാത്ര പോയത് കോളജ് അധികൃതരുടെ അറിവോടെയല്ലെന്ന പ്രിന്‍സിപ്പലിന്റെ പ്രതികരണമാണ് നിയമസഭയില്‍ ചര്‍ച്ചയായത്. അപകടത്തിന് തൊട്ടുപിന്നാലെയായിരുന്നു മാധ്യമങ്ങളിലൂടെ പ്രിന്‍സിപ്പലിന്റെ പ്രതികരണം വന്നത്. പ്രിന്‍സിപ്പലിന്റെ പ്രതികരണം ഞെട്ടിച്ചതായും സര്‍ക്കാര്‍ ഇത് ഗൌരവത്തോടെ കാണണമെന്നും സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ പറഞ്ഞു. പ്രിന്‍സിപ്പലിനെതിരേ നടപടി വേണമെന്ന് കെ.കെ ജയചന്ദ്രനും ആവശ്യപ്പെട്ടു. വിഷയത്തില്‍ രാവിലെ പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. ഇതിനിടയിലായിരുന്നു പ്രിന്‍സിപ്പലിനെതിരേ വിമര്‍ശനമുയര്‍ന്നത്. അപകടത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച ശേഷമായിരുന്നു സഭ ചര്‍ച്ചയിലേക്ക് കടന്നത്. അപകടസ്ഥലത്ത് സൈന്‍ബോര്‍ഡില്ലായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. വാഹനങ്ങളുടെ ഫിറ്റ്നസ് മാത്രം പരിശോധിച്ചാല്‍ പോരാ ഡ്രൈവര്‍മാരുടെ യോഗ്യതയും പരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. മരിച്ച വിദ്യാര്‍ഥികള്‍ക്ക് വേണ്ടത്ര സാമ്പത്തിക സഹായം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്നും വി.എസ് ആവശ്യപ്പെട്ടു.തിരുവനന്തപുരം വെള്ളനാട് സാരാഭായി വിക്രം ഇന്‍സ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയിലെ അവസാന വര്‍ഷ എന്‍ജിനീയറിംഗ് വിദ്യാര്‍ഥികളായിരുന്നു വിനോദയാത്രയ്ക്ക് പോകവേ അപകടത്തില്‍പെട്ടത്.
Discussion about this post